പിഎസ്‍സി: വിവിധ തസ്തികകളിൽ അഭിമുഖവും ഒഎംആർ പരീക്ഷയും

തിരുവനന്തപുരം : കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) (കാറ്റഗറി നമ്പർ 24/2025) തസ്തികയിലേക്കുള്ള ആദ്യഘട്ട അഭിമുഖം സെപ്തംബർ 1, 2, 3 തീയതികളിൽ പിഎസ്‍സി കണ്ണൂർ ജില്ലാ ഓഫീസിൽ വച്ച് നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്.
കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് (കാറ്റഗറി നമ്പർ 81/2025 പട്ടികവർഗ്ഗം) തസ്തികയിലേക്ക് സെപ്തംബർ 3 ന് രാവിലെ 9ന് മണിക്ക് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. അഡ്മിഷൻ ടിക്കറ്റ് ലിഭിച്ചിട്ടില്ലാത്ത ഉദ്യോഗാർഥികൾ പിഎസ്‍സി കൊല്ലം ജില്ലാ ഓഫീസുമായി ബന്ധപ്പെടണം (0474 2743624).
ഒഎംആർ പരീക്ഷ
ലീഗൽ മെട്രോളജി വകുപ്പിൽ ഇൻസ്പെക്ടർ ഓഫ് ലീഗൽ മെട്രോളജി (കാറ്റഗറി നമ്പർ 613/2025) തസ്തികയിലേക്ക് സെപ്തംബർ 5 ന് ഉച്ചയ്ക്കുശേഷം 1.30 മുതൽ 03.20 വരെ ഒഎംആർ പരീക്ഷ നടത്തും. ഉദ്യോഗാർഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ്
ചെയ്തെടുക്കണം.









0 comments