ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്; പിഎസ്‍സി പരീക്ഷാകേന്ദ്രത്തില്‍ മാറ്റം

തിരുവനന്തപുരം: വിവിധ ജില്ലകളില്‍ നടക്കാനിരിക്കുന്ന പിഎസ്‍സി പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റം.
വിവിധ വകുപ്പുകളില്‍ സാര്‍ജന്‍റ്, കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡില്‍ മാര്‍ക്കറ്റിങ് ഓര്‍ഗനൈസര്‍, ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡില്‍ സൂപ്പര്‍വൈസര്‍/കാഷ്യര്‍, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡില്‍ അസിസ്റ്റന്‍റ് മാനേജര്‍, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡില്‍ അസിസ്റ്റന്‍റ് ഗ്രേഡ് 2, കേരള പബ്ലിക് സര്‍വീസ് കമ്മീഷനില്‍ അസിസ്റ്റന്‍റ് (പട്ടികജാതി/പട്ടികവര്‍ഗ്ഗം), കേരള വാട്ടര്‍ അതോറിറ്റിയില്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (കാറ്റഗറി നമ്പര്‍ 83/2025, 207/2025, 208/2025, 495/2025, 617/2025, 651/2025, 652/2025, 732/2025, 786/2025, 831/2025) (എന്‍സിഎ, നേരിട്ടുള്ള നിയമനം, തസ്തികമാറ്റം മുഖേന) തസ്തികകളിലേക്ക് ജൂലൈ 25ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.20 വരെ നടത്തുന്ന ഒഎംആര്‍ പരീക്ഷയ്ക്ക് ആലപ്പുഴ ജില്ലയില്‍ കളക്ടറേറ്റിന് സമീപം ലജനത്തുള്‍ മുഹമ്മദിയ എച്ച്.എസ്.എസ്, സെന്‍റര്‍-1 ല്‍ ഉള്‍പ്പെടുത്തിയിരുന്ന രജിസ്റ്റര്‍ നമ്പര്‍ 1026783 മുതല്‍ 1026982 വരെയുള്ളവര്‍ ആലപ്പുഴ കോണ്‍വെന്‍റ് സ്ക്വയര്‍ ജംഗ്ഷനുസമീപം ലിയോ-XIII എച്ച്.എസ്.എസ്, (സെന്‍റര്‍-1)ലും, ലജനത്തുള്‍ മുഹമ്മദിയ എച്ച്.എസ്.എസ്, സെന്‍റര്‍-2 ല്‍ ഉള്‍പ്പെടുത്തിയിരുന്ന രജിസ്റ്റര്‍ നമ്പര്‍ 1026983 മുതല്‍ 1027182 വരെയുള്ളവര്‍ ആലപ്പുഴ കോണ്‍വെന്‍റ് സ്ക്വയര്‍ ജംഗ്ഷനുസമീപം ലിയോ-XIII എച്ച്.എസ്.എസ്, (സെന്‍റര്‍-2)ലും പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത അഡ്മിഷന്‍ ടിക്കറ്റുമായി പരീക്ഷയെഴുതേണ്ടതാണ്.
അഭിമുഖം
ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസ്സില്‍ അസിസ്റ്റന്‍റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ - ഹോമിയോ (കാറ്റഗറി നമ്പര്‍ 181/2025) തസ്തികയിലേക്ക് 2026 ജൂലൈ 29, 30, 31 തീയതികളില്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍റെ ആസ്ഥാന ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പ്രൊഫൈല്‍ സന്ദേശം, എസ്.എം.എസ്. എന്നിവ നല്‍കിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവര്‍ ജി.ആര്‍.1.സി. വിഭാഗവുമായി ബന്ധപ്പെടണം (0471-2546325).
മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ - നാച്ചുറല്‍ സയന്‍സ്(കാറ്റഗറി നമ്പര്‍ 602/2024) തസ്തികയിലേക്ക് 2026 ആഗസ്റ്റ് 5,6,7,19,20,21 തീയതികളില്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍റെ കോഴിക്കോട് മേഖലാ ഓഫീസില്‍ വച്ചും 2026 ആഗസ്റ്റ് 7,19,20,21 തീയതികളില്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍റെ മലപ്പുറം ജില്ലാ ഓഫീസില്‍ വച്ചും അഭിമുഖം നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പ്രൊഫൈല്‍ സന്ദേശം, എസ്.എം.എസ്. എന്നിവ നല്‍കിയിട്ടുണ്ട്.
മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ - മാത്തമാറ്റിക്സ്(കാറ്റഗറി നമ്പര്‍ 599/2024) തസ്തികയിലേക്ക് 2026 ആഗസ്റ്റ് 5 ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍റെ മലപ്പുറം ജില്ലാ ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പ്രൊഫൈല്‍ സന്ദേശം, എസ്.എം.എസ്. എന്നിവ നല്‍കിയിട്ടുണ്ട്.
കേരള പോലീസ് വകുപ്പില്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ് (പട്ടികജാതി/പട്ടികവര്‍ഗ്ഗം) (കാറ്റഗറി നമ്പര്‍ 293/2025) തസ്തികയിലേക്ക് 2026 ആഗസ്റ്റ് 5 ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍റെ ആസ്ഥാന ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പ്രൊഫൈല്‍ സന്ദേശം, എസ്.എം.എസ്. എന്നിവ നല്‍കിയിട്ടുണ്ട്.










0 comments