ad
Deshabhimani

യുഎസ്–ഇറാൻ സംഘർഷം രൂക്ഷം; ഹോർമുസ് ഉൾപ്പടെയുള്ള കടൽപ്പാതകൾ പ്രതിസന്ധിയിൽ

Hormuz

ഹോർമുസ് കടലിടുക്ക്

വെബ് ഡെസ്ക്

Published on Jul 22, 2026, 06:56 PM | 2 min read

വാഷിംഗ്ടൺ : യു.എസ്-ഇറാൻ സംഘർഷം രൂക്ഷമായതോടെ ലോകത്തിലെ ഏറ്റവും നിർണായകമായ രണ്ട് കടൽപ്പാതകളായ ഹോർമുസ് കടലിടുക്കിലും ബാബ്-എൽ-മൻഡേബിലും നേരിടുന്ന ഗതാഗത തടസം ആഗോള ഊർജ്ജ വിതരണത്തെയും വാണിജ്യ മേഖലയെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയതായി റിപ്പോർട്ട്. സമുദ്ര വ്യാപാര പാതകളുടെ സുരക്ഷ എത്രത്തോളം ദുർബലമാണെന്നാണ് നിലവിലെ സംഭവങ്ങൾ വ്യക്തമാക്കുന്നതെന്ന് മിഡിൽ ഈസ്റ്റ് മോണിറ്റർ റിപ്പോർട്ട് ചെയ്തു.


ആഗോള എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും ഖത്തർ, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള പ്രധാന എൽഎൻജി കയറ്റുമതിയും കടന്നുപോകുന്നത് ഹോർമുസ് കടലിടുക്ക് വഴിയാണ്. ഇവിടെ ഉണ്ടാകുന്ന തടസങ്ങളും ആക്രമണ ഭീഷണികളും കപ്പലുകളുടെ ഇൻഷുറൻസ് ചെലവ് വർധിപ്പിക്കുകയും അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരാൻ കാരണമാവുകയും ചെയ്തു. സൗദി അറേബ്യയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈൻ വഴി ചില കയറ്റുമതികൾ സാധ്യമാണെങ്കിലും, ഹോർമുസ് വഴിയുള്ള ഭീമമായ തോതിലുള്ള എണ്ണ വിതരണത്തിന് പകരമാകാൻ ഇതിന്റെ ശേഷിക്ക് കഴിയില്ല.


റെഡ് സീയിലെ ബാബ്-എൽ-മൻഡേബ് കടലിടുക്കിൽ ഹൂതി ഭീഷണി ശക്തമായതോടെ ഏഷ്യയെയും യൂറോപ്പിനെയും സൂയസ് കനാൽ വഴി ബന്ധിപ്പിക്കുന്ന ചരക്ക് ഗതാഗതം തടസപ്പെട്ടു. പ്രമുഖ ഷിപ്പിംഗ് കമ്പനികൾ ഇപ്പോൾ ആഫ്രിക്കയിലെ കേപ്പ് ഓഫ് ഗുഡ് ഹോപ്പ് വഴി ചുറ്റി സഞ്ചരിക്കാൻ നിർബന്ധിതരായിരിക്കുകയാണ്. ഇത് യാത്രാ സമയത്തിൽ രണ്ട് ആഴ്ചയോളം അധിക കാലതാമസം വരുത്തുന്നതിനൊപ്പം ഇന്ധനച്ചെലവ്, ചരക്കുകൂലി, ഇൻഷുറൻസ് പ്രീമിയം എന്നിവ ഗണ്യമായി വർധിപ്പിച്ചു.


രണ്ട് പ്രധാന കടലിടുക്കുകളിലും ഒരേസമയം തടസങ്ങൾ ഉണ്ടാകുന്നത് ആഗോള സാമ്പത്തിക രംഗത്ത് കടുത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഊർജ്ജ കയറ്റുമതിക്ക് ഹോർമുസ് അത്യന്താപേക്ഷിതമാണെങ്കിൽ, ആഗോള കണ്ടെയ്നർ വ്യാപാരത്തിന് ബാബ്-എൽ-മൻഡേബ് നിർണായകമാണ്. ഈ പാതകൾ ദീർഘകാലം അടഞ്ഞുകിടക്കുന്നത് എണ്ണ ലഭ്യത കുറയ്ക്കാനും ഉൽപ്പാദന മേഖലയെ ബാധിക്കാനും സാധനങ്ങളുടെ വിലക്കയറ്റത്തിനും കാരണമാകും.


നിലവിലെ പ്രതിസന്ധി ബദൽ വ്യാപാര പാതകൾ കണ്ടെത്താനുള്ള നീക്കങ്ങൾക്ക് വേഗം കൂട്ടിയിട്ടുണ്ട്. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ്, ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇക്കണോമിക് കോറിഡോർ, ട്രാൻസ്-കാസ്പിയൻ മിഡിൽ കോറിഡോർ തുടങ്ങിയ പദ്ധതികൾ ഇത്തരം സമുദ്ര പാതകളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ലക്ഷ്യമിടുന്നു. സൈനിക ശക്തി പോലെ തന്നെ വ്യാപാര-ഊർജ്ജ പാതകളുടെ നിയന്ത്രണവും ആഗോള ശക്തികൾക്ക് നിർണായകമാവിലയിരുത്തുന്നു.യി മാറുന്നതിന്റെ തെളിവാണ് നിലവിലെ സാഹചര്യങ്ങളെന്ന് സാമ്പത്തിക വിദഗ്ധർ



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home