നിധിന്‍ രാജിന് നീതി നിഷേധം; പൊലീസ് വീഴ്ച ബോധപൂര്‍വ്വം: കെഎസ്കെടിയു

തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ഥി നിധിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിയെ രക്ഷിക്കാൻ പൊലീസ് നടത്തുന്ന വഴിവിട്ട നീക്കങ്ങൾ, സമ്പന്നർക്കുവേണ്ടി പൊലീസ് സംവിധാനം ബോധപൂർവം വീഴ്ച വരുത്തുന്നതിന്റെ നേർക്കാഴ്ചയാണെന്ന് കെഎസ്കെടിയു. അറസ്റ്റിൽ നിയമപരമായ നടപടിക്രമങ്ങൾ കരുതിക്കൂട്ടി അട്ടിമറിച്ച പൊലീസ്, പ്രതിഭാഗത്തിന് അനുകൂലമായ സാഹചര്യം ഒരുക്കിക്കൊടുക്കാൻ ഒത്തുകളിച്ചു. എസ്‌സി-എസ്‌ടി സ്പെഷ്യൽ കോടതി ഉത്തരവ് ലംഘിച്ച് പ്രതിയെ കോടതി വളപ്പിൽ നിന്ന് വീണ്ടും പിടികൂടിയ പൊലീസ് നടപടിയെ ഹൈക്കോടതി ചോദ്യം ചെയ്തിരുന്നു. സുപ്രീം കോടതി നിർദ്ദേശങ്ങൾ പാലിക്കാതെ പ്രതിയെ അറസ്റ്റ് ചെയ്യുകയും വിവരങ്ങൾ പ്രതിഭാഗത്തിന് ചോർത്തി നൽകുകയും ചെയ്ത ഉദ്യോഗസ്ഥരെ ആഭ്യന്തര വകുപ്പും സർക്കാരും സംരക്ഷിക്കുകയാണെന്ന് യൂണിയൻ പറഞ്ഞു.
ഒന്നിന് പിറകെ ഒന്നായി വീഴ്ചകള്‍ വരുത്തുന്ന പൊലീസ് സംവിധാനം സവര്‍ണ-സമ്പന്ന സേവ നടത്തുന്ന സംഘപരിവാര്‍ സ്വഭാവത്തിലാണ് മുന്നോട്ടു പോകുന്നത്. സുപ്രീം കോടതി മാര്‍ഗ നിര്‍ദേശം പാലിക്കാതെ പ്രതിയെ അറസ്റ്റ് ചെയ്യുകയും അത് പ്രതിഭാഗത്തിന് ചോര്‍ത്തി നല്‍കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നആഭ്യന്തര വകുപ്പിന്റെയും യുഡിഎഫ് സര്‍ക്കാരിന്റെയും നിലപാട്, ദളിത് വിരുദ്ധത മുഖമുദ്രയാക്കിയ സംഘപരിവാര്‍ ഭരണകൂടത്തിന് ചേര്‍ന്നതാണ്. ദളിത് വിരുദ്ധ സമീപനം പുലർത്തുന്ന സർക്കാരിന്റെ ഇരട്ടനീതിക്കെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരണമെന്ന് കെഎസ്കെടിയു അഭ്യർഥിച്ചു.









0 comments