ad
Deshabhimani

വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മഹാരാജാസിൽ ചലച്ചിത്ര താരങ്ങൾ

priya warriergopika ramesh gouri kishan
വെബ് ഡെസ്ക്

Published on Jul 22, 2026, 07:11 PM | 1 min read

കൊച്ചി: ഡൽഹി ജന്തർ മന്തറിൽ വിദ്യാർഥികൾ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയേറുന്നു. തെരുവിലിറങ്ങിയ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി ചലച്ചിത്ര താരങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്. കൊച്ചി മഹാരാജാസ് കോളേജിൽ സംഘടിപ്പിച്ച പ്രതിഷേധ സമരത്തിൽ നടിമാരായ ഗൗരി കിഷൻ, പ്രിയ വാരിയർ, ഗോപിക എന്നിവർക്കൊപ്പം നടന്മാരായ രാജേഷ് മാധവൻ, ജോജു ജോർജ്, വിഷ്ണു, അവതാരിക രഞ്ജിനി ഹരിദാസ് തുടങ്ങിയവരും പങ്കെടുത്ത് പിന്തുണയറിയിച്ചു.


വളരെ സമാധാനപരമായി തങ്ങളുടെ അവകാശങ്ങൾ ചോദിക്കാൻ ശ്രമിച്ച വിദ്യാർഥികൾക്ക് നേരെ പൊലീസ് നടത്തിയ അതിക്രമങ്ങളെ അവർ ശക്തമായി അപലപിച്ചു. ജനാധിപത്യ രാജ്യത്ത് ഇത്തരം അതിക്രമങ്ങൾ അംഗീകരിക്കാനാവില്ലെന്ന് നടി ഗൗരി കിഷൻ വ്യക്തമാക്കി. നീറ്റ് പോലുള്ള കടുത്ത പരീക്ഷകൾ വീണ്ടും എഴുതേണ്ടി വരുന്നത് വിദ്യാർഥികളിൽ ഉണ്ടാക്കുന്ന മാനസിക ആഘാതം വലുതാണെന്നും, സർക്കാർ അല്പംകൂടി ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും അവർ ആവശ്യപ്പെട്ടു.


രാജ്യത്ത് ജനാധിപത്യം ചോദ്യം ചെയ്യപ്പെടുകയാണെന്നും ചോദ്യം ചെയ്യുന്നവരുടെ വായടപ്പിക്കാനാണ് അധികാരികൾ ശ്രമിക്കുന്നതെന്നും നടി പ്രിയ വാരിയർ പറഞ്ഞു. ഭാവിയെക്കുറിച്ച് ചിന്തിക്കുന്ന യുവതലമുറയെ ഭയപ്പെടുത്തി നിശബ്ദമാക്കാൻ നോക്കുന്നത് തെറ്റായ പ്രവണതയാണെന്ന് നടി ഗോപിക കൂട്ടിച്ചേർത്തു. ഡൽഹിയിൽ ജൂലൈ 20ന് നടന്ന പ്രതിഷേധത്തിനിടയിൽ വിദ്യാർഥികൾക്ക് നേരെ നടന്ന ലാത്തിച്ചാർജും കൂട്ടത്തോടെയുള്ള അറസ്റ്റും അങ്ങേയറ്റം മനുഷ്യത്വരഹിതമാണെന്നും, ആവശ്യങ്ങൾ നേടിയെടുക്കുന്നത് വരെ ഈ പോരാട്ടം തുടരുമെന്നും അവർ വ്യക്തമാക്കി.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home