ad
Deshabhimani

പിഎസ്‍സി ഒഎംആർ പരീക്ഷാകേന്ദ്രത്തിൽ മാറ്റം

KERALA PSC
വെബ് ഡെസ്ക്

Published on May 19, 2026, 06:07 PM | 2 min read

തിരുവനന്തപുരം: കേരള എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ വുമൺ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി)

(എൻസിഎ) (കാറ്റഗറി നമ്പർ 247/2025, 342- 347/2025, സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) (എൻസിഎ, നേരിട്ടുള്ള നിയമനം, തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 340/2025, 341/2025, 564/2025, 565/2025) തസ്തികകളിലേക്ക് മെയ് 23ന് ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.20 വരെ നടത്തുന്ന ഒഎംആർ പരീക്ഷയ്ക്ക് തിരുവനന്തപുരം ജില്ലയിൽ വലിയതുറ സെന്റ് ആന്റണീസ് എച്ച്എസ്എസിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1043901 മുതൽ 1044100 വരെയുള്ള ഉദ്യോഗാർഥികൾ തിരുവനന്തപുരം ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂളിലും കണ്ണൂർ ജില്ലയിൽ കണ്ണൂർ സിറ്റി, ഡിഐഎസ് ഇംഗ്ലീഷ് മീഡിയം എച്ച്എസ്എസിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1153601 മുതൽ 1153900 വരെയുള്ള ഉദ്യോഗാർഥികൾ കണ്ണൂർ, വാങ്കുളത്ത്വയൽ, അഴീക്കോട് ഹൈസ്കൂളിലും ഹാജരായി പരീക്ഷയെഴുതേണ്ടതാണ്.


അഭിമുഖം


ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (ഇംഗ്ലീഷ്) (കാറ്റഗറി നമ്പർ 603/2024) തസ്തികയിലേക്ക് മെയ് 20, 21 തീയതികളിലും, ഡ്രോയിംഗ് ടീച്ചർ (ഹൈസ്കൂൾ) (കാറ്റഗറി നമ്പർ 79/2024) തസ്തികയിലേക്ക് മെയ് 21, 22 തീയതികളിലും പിഎസ്‍സി ഇടുക്കി ജില്ലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്.


കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിൽ പ്രയോറിറ്റി സെക്ടർ ഓഫീസർ (കാറ്റഗറി ‌നമ്പർ 432/2023) തസ്തികയിലേക്ക് മെയ് 29, 30 തീയതികളിൽ രാവിലെ 8.00 മണിക്ക് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് സി.എസ്. വിഭാഗവുമായി ബന്ധപ്പെടണം (0471 2546442).


ഒഎംആർ പരീക്ഷ


കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) ഇംഗ്ലീഷ്, നോൺ വൊക്കേഷണൽ ടീച്ചർ ഇൻ ഇംഗ്ലീഷ് (കാറ്റഗറി നമ്പർ 94/2025, 178/2025, 710/2025) തസ്തികകളിലേക്ക് മെയ് 29ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.20 വരെ ഒഎംആർ പരീക്ഷ നടത്തും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കേണ്ടതാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home