ബാങ്കുകൾ വിളിക്കുന്നു 10, 277 കസ്റ്റമർ സർവീസ് അസോസിയേറ്റ്

11 പൊതുമേഖലാ ബാങ്കുകളിലെ 10,277 കസ്റ്റമർ സർവീസ് അസോസിയേറ്റ് തസ്തികകളിലേക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷൻ (ഐബിപിഎസ്) വിജഞാപനം (സിആർപി സിഎസ്എ XV). ബാങ്ക് ഓഫ് ബറോഡ, കനറാ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂക്കോ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യൻ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നീ ബാങ്കുകളിലാണ് അവസരം. കേരളത്തിൽ 330 ഒഴിവുണ്ട്. ഒരു സംസ്ഥാനം/കേന്ദ്രഭരണ പ്രദേശത്ത് മാത്രമേ അപേക്ഷിക്കാനാകൂ. യോഗ്യത: അംഗീകൃത സർവകലാശാലാ ബിരുദം അല്ലെങ്കിൽ കേന്ദ്രസർക്കാർ അംഗീകരിച്ച തത്തുല്യ യോഗ്യത. പ്രായപരിധി (01-–08-–2025 വരെ) : 20 – 28 വയസ്. (02–08–1997 ന് മുമ്പോ 01–08–2005 ന് ശേഷമോ ജനിച്ചവരാകരുത് (രണ്ട് തീയതികളും ഉൾപ്പെടെ). അപേക്ഷാഫീസ്: 850 രൂപ. എസ്‌സി/ എസ്ടി/ പിഡബ്ല്യുബിഡി/ ഇഎസ്എം/ ഡിഇഎസ്എം വിഭാഗത്തിന് : 175 രൂപ. അപേക്ഷിക്കുന്ന സ്ഥലത്തെ പ്രാദേശിക ഭാഷയിൽ പരിജ്ഞാനംവേണം. ഒബ്ജക്ടീവ് രീതിയിലുള്ള പ്രിലിമിനറി/മെയിൻ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. സംവരണ വിഭാഗത്തിന് ഓൺലൈൻ പ്രി എക്സാം ട്രെയിനിങ് ലഭിക്കും. പ്രിലിമിനറി പരീക്ഷ ഒക്ടോബറിലും മെയിൻ പരീക്ഷ നവംബറിലും നടക്കും. 2026 മാർച്ചിലായിരിക്കും താൽക്കാലിക അലോട്ട്മെന്റ്. പ്രിലിമിനറി പരീക്ഷയ്ക്ക് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്. മെയിൻ പരീക്ഷയ്ക്ക് തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്. ibpsreg.ibps.in/crpcsaxvjl25/വഴി ഓൺലൈനായി ആഗസ്ത് 21 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് www.ibps.in കാണുക.










0 comments