ad
Deshabhimani

എൻടിഇടി പരീക്ഷ: അഡ്മിറ്റ് കാർഡുകൾ പുറത്തിറക്കി; പരീക്ഷ ഏപ്രിൽ 28-ന്

NTET.jpg
വെബ് ഡെസ്ക്

Published on Apr 24, 2026, 01:26 PM | 1 min read

ന്യൂഡൽഹി: നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന നാഷണൽ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് 2026-ന്റെ അഡ്മിറ്റ് കാർഡുകൾ പുറത്തിറക്കി. ഏപ്രിൽ 28-ന് നടക്കുന്ന പരീക്ഷയ്ക്കുള്ള ഹാൾ ടിക്കറ്റുകൾ എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.


ആയുഷ് മേഖലയിലെ അധ്യാപക തസ്തികകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന ബിരുദാനന്തര ബിരുദധാരികൾക്കുള്ള പരീക്ഷയാണിത്. പരീക്ഷാർത്ഥികൾക്ക് ഔദ്യോഗിക പോർട്ടലായ exams.nta.ac.in/NTET/ എന്ന ലിങ്ക് വഴി അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം.


എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. ഹോം പേജിലെ 'NTET 2026 Admit Card' ലിങ്കിൽ ക്ലിക്ക് ചെയ്യുക. ആപ്ലിക്കേഷൻ നമ്പറും ജനനത്തീയതിയും നൽകി ലോഗിൻ ചെയ്യുക. അഡ്മിറ്റ് കാർഡ് സ്‌ക്രീനിൽ തെളിയും. ഇത് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കുക.


അഡ്മിറ്റ് കാർഡിൽ നൽകിയിട്ടുള്ള പരീക്ഷാ കേന്ദ്രം, സമയം, മറ്റ് നിർദ്ദേശങ്ങൾ എന്നിവ പരീക്ഷാർത്ഥികൾ കൃത്യമായി പരിശോധിക്കേണ്ടതാണ്. പരീക്ഷാ കേന്ദ്രത്തിൽ ഹാൾ ടിക്കറ്റിനൊപ്പം സർക്കാർ അംഗീകരിച്ച തിരിച്ചറിയൽ രേഖയും കരുതണം.


പരീക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും വ്യക്തതയ്ക്കും എൻടിഎ ഹെൽപ്പ് ലൈൻ നമ്പറിലോ ഇമെയിൽ വഴിയോ ബന്ധപ്പെടാവുന്നതാണ്. ആയുഷ് മേഖലയിലെ അധ്യാപന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ദേശീയതലത്തിൽ എൻടിഇടി പരീക്ഷ സംഘടിപ്പിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home