എംജി യൂണിവേഴ്സിറ്റിയുടെ പിജി ക്യാപ്; കോട്ടയം ഐസിജെയിൽ എംഎ ജേണലിസം പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം

Photo Credit: Social Media
കോട്ടയം: മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ കോട്ടയം പുല്ലരിക്കുന്ന് ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ (ICJ) എം എ ജേണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ (എംഎ ജെഎംസി) കോഴ്‌സിലേക്ക് പിജി ക്യാപ്പിലൂടെ അപേക്ഷ ക്ഷണിച്ചു.
താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് സർവ്വകലാശാലയുടെ പിജി ക്യാപ് (PGCAP) പോർട്ടലിലൂടെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
അപേക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി www.cap.mgu.ac.in/pgcap2026 എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് 9495934263 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്









0 comments