ടോൾ തട്ടിപ്പ്; വിവിധ സംസ്ഥാനങ്ങളിലെ 14 ടോൾ പ്ലാസകളിൽ ഇ ഡി റെയ്ഡ്

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലെ ടോൾ പ്ലാസകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) പരിശോധന. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയുമുൾപ്പെടെ 14 ടോൾ പ്ലാസകളിലാണ് റെയ്ഡ്.
ഉത്തർപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ജമ്മു കശ്മീർ, മധ്യപ്രദേശ്, ന്യൂഡൽഹി, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ ടോൾ പ്ലാസകളിലാണ് പരിശോധനകൾ പുരോഗമിക്കുന്നത്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (എൻഎച്ച്എഐ) ടോൾ പ്ലാസകളിൽ നടക്കുന്ന ടോൾ തട്ടിപ്പുകളെക്കിറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്.
2025ൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ടോൾപിരിവ് ക്രമക്കേട്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയവയിലാണ് അന്വേഷണം. ഔദ്യോഗിക സംവിധാനങ്ങളിലൂടെയല്ലാതെ ടോൾ പിരിക്കാൻ രസീതുകൾ നിർമിച്ചതിന്റെ ഡിജിറ്റൽ തെളിവുകൾ പരിശോധനയിൽ കണ്ടെത്തി.
രസീതുകൾ നിർമിക്കാൻ പ്രത്യേക സോഫ്റ്റുവെയറുകൾ ഉപയോഗിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതായും അന്വേഷണം കൂടുതൽ ടോൾ പ്ലാസകളിലേക്ക് വ്യാപിപ്പിച്ചതായും ഇ ഡി അറിയിച്ചു.










0 comments