ad
Deshabhimani

മാനുഫാക്ചറിംഗ് അനലിറ്റിക്സിൽ പിജി ഡിപ്ലോമ; ഐഐടി മദ്രാസിന്റെ പുതിയ കോഴ്സിലേക്ക് അപേക്ഷിക്കാം

IIT Madras.jpg
വെബ് ഡെസ്ക്

Published on Mar 06, 2026, 01:46 PM | 1 min read

ചെന്നൈ: വ്യവസായ ലോകത്തെ നൂതന മാറ്റങ്ങൾക്കനുസൃതമായി മാനുഫാക്ചറിംഗ് അനലിറ്റിക്സിൽ പുതിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാം ആരംഭിച്ച് ഐഐടി മദ്രാസ്. ഡാറ്റാ അനലിറ്റിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ എന്നിവയിൽ വിദഗ്ധ പരിശീലനം നൽകുന്ന ഒരു വർഷത്തെ പ്രോഗ്രാമാണ് ഇൻസ്റ്റിറ്റ്യൂട്ട് വിഭാവനം ചെയ്തിരിക്കുന്നത്.


ആദ്യ ബാച്ച് 2026 സെപ്റ്റംബർ 7-ന് ആരംഭിക്കും. ഐഐടി മദ്രാസിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഡാറ്റാ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസാണ് കോഴ്‌സ് വാഗ്ദാനം ചെയ്യുന്നത്. ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കും ബിരുദധാരികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിൽ 'വെബ് എനേബിൾഡ്' ഫോർമാറ്റിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.


താല്പര്യമുള്ളവർക്ക് 2026 മെയ് 31 വരെ അപേക്ഷിക്കാം. പ്രവേശന പരീക്ഷ ജൂലൈ 19-ന് നടക്കും. എൻജിനീയറിംഗ്/സയൻസ് ബിരുദധാരികൾ, എംഎസ്‌സി, ബിഎസ്‌സി മാത്തമാറ്റിക്സ്, ബിഎസ്‌സി കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ബിസിഎ ബിരുദമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.


മെഷീൻ ലേണിംഗ്, ഡീപ് ലേണിംഗ്, ജനറേറ്റീവ് എഐ തുടങ്ങി അത്യാധുനിക വിഷയങ്ങളിൽ പ്രായോഗിക പരിശീലനം നൽകും. 5.4 ലക്ഷം രൂപയാണ് കോഴ്‌സ് ഫീസ്. അപേക്ഷാ ഫീസ് 3,000 രൂപ. ഉല്പാദന മേഖലയിൽ ഡാറ്റാ അധിഷ്ഠിത തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തരായ പ്രൊഫഷണലുകളെ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് ഐഐടി മദ്രാസ് ഡയറക്ടർ പ്രൊഫ വി കാമകോടി പറഞ്ഞു.


വ്യവസായ ലോകവും അക്കാദമിക് മേഖലയും തമ്മിലുള്ള അകലം കുറയ്ക്കാൻ ഈ കോഴ്‌സ് സഹായിക്കുമെന്നാണ് വിലയിരുത്തൽ. താല്പര്യമുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റായ code.iitm.ac.in/pgdma വഴി അപേക്ഷ സമർപ്പിക്കാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home