ad
Deshabhimani

ഐഐഎഫ്‌സിഎലിൽ അവസരം: അസിസ്റ്റന്റ് മാനേജർ, മാനേജർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

IIFCL.jpg
വെബ് ഡെസ്ക്

Published on Mar 18, 2026, 12:35 PM | 1 min read

ന്യൂഡൽഹി: കേന്ദ്ര സർക്കാർ സ്ഥാപനമായ ഇന്ത്യ ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് കമ്പനി ലിമിറ്റഡിൽ (IIFCL) ഗ്രേഡ് എ അസിസ്റ്റന്റ് മാനേജർ, ഗ്രേഡ് ബി മാനേജർ തസ്തികകളിലായി 37 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിരനിയമനത്തിനായുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി.


മാർച്ച് 18 മുതൽ ഏപ്രിൽ 10 വരെ ഓൺലൈനായി അപേക്ഷിക്കാം. ആകെ 37 ഒഴിവുകളാണുള്ളത്. അസിസ്റ്റന്റ് മാനേജർ (ഗ്രേഡ് എ): 33, മാനജർ (ഗ്രേഡ് ബി): 04 എന്നിങ്ങനെയാണ് ഒഴിവുകൾ. എംബിഎ, പിജിഡിഎം, സിഎ, എൽഎൽബി, ബി ടെക്/ബി ഇ തുടങ്ങിയ ബിരുദങ്ങളോ ബിരുദാനന്തര ബിരുദങ്ങളോ ഉള്ളവർക്ക് അപേക്ഷിക്കാം.


ബാങ്കിംഗ് അല്ലെങ്കിൽ ധനകാര്യ മേഖലയിലുള്ള പ്രവൃത്തിപരിചയം മുൻഗണന നൽകുന്ന ഘടകമാണ്. 21 വയസ്സ് മുതൽ 30 വയസ്സ് വരെയാണ് പ്രായപരിധി. സംവരണ വിഭാഗക്കാർക്ക് സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കും.


എഴുത്തുപരീക്ഷ, ബിഹേവിയറൽ അസസ്‌മെന്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. 2026 മാർച്ച് 18 മുതൽ അപേക്ഷ സമർപ്പിച്ച് തുടങ്ങാം. ഏപ്രിൽ 10 വരെ അപേക്ഷിക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് IIFCL-ന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.iifcl.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home