ad
Deshabhimani

കേന്ദ്ര സര്‍വകലാശാലയില്‍ പുതിയ മൂന്ന് ബിരുദ കോഴ്‌സുകള്‍

central university
വെബ് ഡെസ്ക്

Published on Jul 07, 2025, 08:05 AM | 1 min read

കാസർകോട്: പെരിയയിലെ കേന്ദ്ര സർവകലാശാലയിൽ ഈ അധ്യയന വർഷം മൂന്ന് പുതിയ ബിരുദ കോഴ്‌സ്‌ തുടങ്ങുന്നു. സ്‌കൂൾ ഓഫ് ബയോളജിക്കൽ സയൻസസിനു കീഴിൽ ബിഎസ്‌സി (ഓണേഴ്സ്) ബയോളജി, കോമേഴ്‌സ് ആൻഡ്‌ ഇന്റർനാഷണൽ ബിസിനസ് വകുപ്പിനു കീഴിൽ ബികോം (ഓണേഴ്സ്) ഫിനാൻഷ്യൽ അനലിസ്റ്റിക്‌സ്, കംപ്യൂട്ടർ സയൻസ് വകുപ്പിനുകീഴിൽ ബിസിഎ (ഓണേഴ്‌സ്) എന്നീ നാലുവർഷ ബിരുദ കോഴ്സുകളാണ്‌ തുടങ്ങുന്നത്. ഒന്നാം വർഷം സർട്ടിഫിക്കറ്റും രണ്ടാം വർഷം ഡിപ്ലോമയും മൂന്നാം വർഷം ബിരുദവും നേടാം. മൂന്നുവർഷ ബിരുദത്തിനുശേഷം രണ്ടുവർഷം ബിരുദാനന്തരബിരുദം ചെയ്യാം. നാലുവർഷമാണ്‌ പഠിക്കുന്നതെങ്കിൽ ഓണേഴ്‌സ് വിത്ത് റിസർച്ച് ബിരുദമാണ് ലഭിക്കുക. ഇവർക്ക് ബിരുദാനന്തരബിരുദത്തിന്‌ ഒരുവർഷം പഠിച്ചാൽമതി.

ബിരുദാനന്തരബിരുദം ഇല്ലാതെ നേരിട്ട് ഗവേഷണത്തിന് പ്രവേശനവും നേടാം. അതിവേഗം മാറുന്ന വാണിജ്യമേഖല കണക്കിലെടുത്ത് വിദഗ്ധരുടെ അഭിപ്രായം സ്വരൂപിച്ചാണ് ബികോം(ഓണേഴ്സ്) ഫിനാൻഷ്യൽ അനലിറ്റിക്സ് പ്രോഗ്രാം തയ്യാറാക്കിയത്. ക്വാണ്ടിറ്റേറ്റീവ് അനലിസ്റ്റ്, ഫിനാൻഷ്യൽ അനലിസ്റ്റ്, റിസ്‌ക് സ്ട്രാറ്റജിസ്റ്റ്, ഫിൻടെക് സ്പെഷ്യലിസ്റ്റ് തുടങ്ങിയ മേഖലകളിലാണ് സാധ്യതകൾ. ബിസിഎ (ഓണേഴ്സ്) പ്രോഗ്രാമിൽ ഡാറ്റ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്‌, സൈബർ സുരക്ഷ, സിസ്റ്റം അനാലിസിസ് തുടങ്ങിയ വിവിധ മേഖലകളെ സംയോജിപ്പിച്ച് മികച്ച ടെക് പ്രൊഫഷണലുകളെ സൃഷ്ടിക്കുകയാണ്‌ ലക്ഷ്യം.


ബിഎസ്‌സി (ഓണേഴ്സ്) ബയോളജിയിൽ സുവോളജി, മോളിക്യുലാർ ബയോളജി, എൻവയോൺമെന്റൽ ബയോളജി, ജീനോമിക്‌സ്, ബയോകെമിസ്ട്രി, ബയോടെക്‌നോളജി, ബയോ ഇൻഫോർമാറ്റിക്‌സ് എന്നീ മേഖലകളിൽ പ്രായോഗിക പരിശീലനം നൽകും. നാഷണൽ ടെസ്റ്റിങ്‌ ഏജൻസി (എൻടിഎ) ദേശീയതലത്തിൽ നടത്തിയ പൊതുപ്രവേശന പരീക്ഷ അടിസ്ഥാനമാക്കിയാണ് പ്രവേശനം. പരീക്ഷയെഴുതിയവർ രജിസ്‌ട്രേഷൻ ആരംഭിക്കുമ്പോൾ രജിസ്റ്റർചെയ്യണം. തിരുവനന്തപുരം സെന്ററിൽ ബിഎ ഇന്റർനാഷണൽ റിലേഷൻസ് നാലുവർഷ ഓണേഴ്സ് ബിരുദ കോഴ്‌സുമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home