വാസ്തുവിദ്യാ ഗുരുകുലത്തിൽ വിവിധ കോഴ്സുകൾ

കേരളത്തിന്റെ തനത് വാസ്തുശിൽപ്പ, ചുവർചിത്ര പൈതൃകം നിലനിർത്തുന്നതിനായി സംസ്ഥാന സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലത്തിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 15 വരെ ഓൺലൈനായും നേരിട്ടും അപേക്ഷ നൽകാം.
മ്യൂറൽ പെയിന്റിങ്
തിരുവനന്തപുരം, ആറന്മുള കേന്ദ്രങ്ങളിൽ ചുവർചിത്ര രചനയിൽ (മ്യൂറൽ പെയിന്റിങ്) ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സുണ്ട്. എസ്എസ്എൽസി യോഗ്യതയും ചുവർചിത്ര കലയിൽ താൽപ്പര്യവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. 25 സീറ്റുണ്ട്. ശനി, ഞായർ ദിവസങ്ങളിലായാണ് ക്ലാസുകൾ. കോഴ്സ് ഫീസ് 25,000 രൂപയും ജിഎസ്ടിയും.
ട്രെഡീഷണൽ ആർക്കിടെക്ചർ
ആറന്മുള കേന്ദ്രത്തിൽ പാരമ്പര്യ വാസ്തുശാസ്ത്രത്തിൽ (ട്രെഡീഷണൽ ആർക്കിടെക്ചർ) നാല് മാസം കാലാവധിയുള്ള ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്‌സുണ്ട്. യോഗ്യത: സിവിൽ ഡ്രാഫ്‌റ്റ്‌സ്മാൻ, കെജിസിഇ സിവിൽ എൻജിനിയറിങ്, ആർക്കിടെക്ചറൽ അസിസ്റ്റന്റ്ഷിപ് അല്ലെങ്കിൽ സിവിൽ എൻജിനിയറിങ് ഡിപ്ലോമ, ആർക്കിടെക്ചർ, സിവിൽ ആൻഡ് കൺസ്ട്രക്ഷൻ എൻജിനിയറിങ്ങിൽ പ്രൊഫഷണൽ ഡിപ്ലോമ. ആകെ 30 സീറ്റാണുള്ളത്. കോഴ്സ് ഫീസ് 25,000 രൂപയും ജിഎസ്‌ടിയും. വിവരങ്ങൾക്ക്: www. vasthuvidyagurukulam.com ഫോ ൺ: 0468-2319740, 9188089740, 62383 66848, 9605458857, 9605046982, 918859 3635.










0 comments