അസാപ് കേരളയിൽ വിവിധ തസ്തികകളിൽ ഒഴിവ്

തിരുവനന്തപുരം : ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയിൽ വിവിധ തസ്തികകളിൽ ഒഴിവ്. എച്ച്ആർ എക്സിക്യൂട്ടീവ്, എച്ച്ആർ ഇൻ്റേൺ, അക്കാദമിക് കൗൺസിലർ എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവയെക്കുറിച്ചറിയാൻ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം. എഴുത്തുപരീക്ഷ/അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. താല്പര്യമുള്ളവർക്ക് asapkerala.gov.in/careers വഴി മാർച്ച് 4 വൈകിട്ട് 5 വരെ അപേക്ഷിക്കാം.










0 comments