എസ്ബിഐയിൽ ഓഫീസർ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ)യിൽ സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ 122 തസ്തികകളിൽ റിക്രൂട്ട്‌മെന്റ് നടത്തുന്നു. മാനേജർ (ക്രെഡിറ്റ് അനലിസ്റ്റ്) 63, മാനേജർ (പ്രോഡക്ട്‌സ് –- ഡിജിറ്റൽ പ്ലാറ്റ്‌ഫോം) 34, ഡെപ്യൂട്ടി മാനേജർ (പ്രോഡക്ട്‌സ് –- ഡിജിറ്റൽ പ്ലാറ്റ്‌ഫോം) 25 വിഭാഗത്തിലാണ് അവസരം.
യോഗ്യത: മാനേജർ (ക്രെഡിറ്റ് അനലിസ്റ്റ്)– സർക്കാർ അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ബിരുദം. കൂടാതെ എംബിഎ (ഫിനാൻസ്) / പിജിഡിബിഎ / പിജിഡിബിഎം / എംഎംഎസ് (ഫിനാൻസ്) / സിഎ / സിഎഫ്എ / ഐസിഡബ്ല്യുഎ. മാനേജർ (പ്രോഡക്ട്‌സ് –- ഡിജിറ്റൽ പ്ലാറ്റ്‌ഫോം): ഐടി/ കംപ്യൂട്ടർ/ കംപ്യൂട്ടർ സയൻസ്/ ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ/ ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രോണിക്സ് & ടെലികമ്യൂണിക്കേഷനിൽ ബിഇ / ബിടെക്. അല്ലെങ്കിൽ മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (എംസിഎ) ഡെപ്യൂട്ടി മാനേജർ (പ്രോഡക്ട്‌സ് –- ഡിജിറ്റൽ പ്ലാറ്റ്‌ഫോം): ഐടി/ കംപ്യൂട്ടർ/ കംപ്യൂട്ടർ സയൻസ്/ ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ/ ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രോണിക്സ് & ടെലികമ്യൂണിക്കേഷനിൽ ബിഇ / ബി ടെക്. അല്ലെങ്കിൽ മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (എംസിഎ).
പ്രായം (31-–08–-2025 വരെ): മാനേജർ 28 - – 35 വയസ്, ഡെപ്യൂട്ടി മാനേജർ 25 - – 32 വയസ്, മാനേജർക്ക് (ക്രെഡിറ്റ് അനലിസ്റ്റ്) 25 - – 35 വയസ്. അപേക്ഷാ ഫീസ് : 750 രൂപ. എസ്‌സി/ എസ്ടി/ പിഡബ്ല്യുബിഡി വിഭാഗത്തിന് ഫീസില്ല. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി : ഒക്ടോബർ 02-. https://recruitment.bank.sbi/crpd-sco-2025-26--11/apply ലിങ്ക് വഴി അപേക്ഷിക്കാം. വിശദവിവരങ്ങൾ www.sbi.bank.inൽ ലഭിക്കും.









0 comments