ad
Deshabhimani

ആലപ്പുഴയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

thomas

മത്തായി

വെബ് ഡെസ്ക്

Published on Aug 07, 2026, 08:39 PM | 1 min read

എടത്വ: വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. ആലപ്പുഴ എടത്വയിൽ ഇന്ന് ഉച്ചയോടുകൂടിയായിരുന്നു അപകടം നടന്നത്. ആമ്പക്കാട്ട് മത്തായി (65) ആണ് മരിച്ചത്. മത്സ്യബന്ധനത്തിന് പോയതിനെ തുടർന്ന് മത്തായിയെ കാണാതായിരുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് ഉപകരണങ്ങളുമായി മത്തായി മീൻപിടിക്കാനായി പോയത്.


തുടർന്ന് വൈകിട്ട് അഞ്ചുമണിയോടെ കണിയാംകടവ് പാടശേഖരത്തിന് സമീപം വെള്ളത്തിൽ കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. പാടശേഖരത്തിലൂടെ വള്ളത്തിൽ സഞ്ചരിക്കുകയായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികളാണ് മത്തായിയെ ആദ്യം കണ്ടെത്തിയത്. ഉടൻതന്നെ കരയിലെത്തിച്ച് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ ഗവ ടി ഡി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: വത്സമ്മ. മക്കൾ: ഷിനോജ്, ഷിന്റു, ഷിബിൻ. മരുമക്കൾ: റീന, ബോബി , ബെറ്റി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home