ad
Deshabhimani

കേരള മീഡിയ അക്കാദമിയിൽ വിവിധ കോഴ്സുകളിൽ സ്പോട്ട് അ‍ഡ്മിഷൻ

course
വെബ് ഡെസ്ക്

Published on Mar 10, 2026, 12:37 PM | 1 min read

കൊച്ചി : സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള മീഡിയ അക്കാദമിയിൽ വിവിധ കോഴ്സുകളിൽ സ്പോട്ട് അ‍ഡ്മിഷൻ നടത്തുന്നു. ഡിപ്ലോമ ഇൻ മൂവി ക്യാമറ പ്രൊഡക്ഷൻ മൂന്നാം ബാച്ച് കോഴ്‌സിലേക്കും വീഡിയോ എഡിറ്റിംഗ് സർട്ടിഫിക്കറ്റ് കോഴ്‌സിൽ ഒഴിവുള്ള എതാനും സീറ്റുകളിലേക്കുമാണ് സ്പോട്ട് അ‍ഡ്മിഷൻ നടത്തുന്നത്.


വീഡിയോ എഡിറ്റിംഗ് സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ വിദ്യാഭ്യാസ യോഗ്യത-പ്ലസ് ടു. ആറ് മാസമാണ് കോഴ്‌സിന്റെ കാലാവധി. തിങ്കൾ മുതൽ വെളളി വരെ റെഗുലർ ക്ലാസ് ആണ്. താത്പര്യമുള്ളവർ മാർച്ച് 15 നു മുമ്പ് യോഗ്യത സർട്ടിഫിക്കറ്റുകൾ (എസ്എസ്എൽസി, പ്ലസ് ടു) ആധാർ കാർഡ്, എന്നിവയുടെ അസലും പകർപ്പും പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം എറണാകുളം കാക്കനാടുള്ള കേരള മീഡിയ അക്കാദമി ആസ്ഥാനത്ത് നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ - 0484 2422275, 9447607073.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home