സൗത്ത് ഇന്ത്യൻ ബാങ്കിൽ ജൂനിയർ ഓഫീസർ തസ്തികയിൽ ഒഴിവ്

സൗത്ത് ഇന്ത്യൻ ബാങ്കിൽ ജൂനിയർ ഓഫീസർ (ബിസിനസ് പ്രൊമോഷൻ ഓഫീസർ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലാണ് നിയമനം. ഒഴിവുകളുടെ കൃത്യമായ എണ്ണം വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടില്ല. ബാങ്കിന്റെ ഡൽഹി, മുംബൈ, പുണെ, അഹമ്മദാബാദ് റീജിയണുകൾക്ക് കീഴിലുള്ള വിവിധ സംസ്ഥാനങ്ങളിലാണ് പ്രാഥമികമായി നിയമനം നൽകുക. പ്രാദേശിക ഭാഷ കൈകാര്യം ചെയ്യാനറിയുന്നവർക്ക് മുൻഗണന ലഭിക്കും.
ഇന്ത്യൻ പൗരന്മാരായ എല്ലാർക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. ഇതോടൊപ്പം ഏതെങ്കിലും ബാങ്കിലോ എൻബിഎഫ്സിയിലോ (NBFC) റീറ്റെയ്ൽ അസറ്റ്സ്/ലയബിലിറ്റി പ്രൊഡക്ട്സ് വിഭാഗത്തിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
പ്രായപരിധി: 30. നിയമാനുസൃത ഇളവ് ലഭിക്കും. ഉദ്യോഗാർഥികളുടെ അപേക്ഷകൾ വിലയിരുത്തി ഷോർട്ട്‌ലിസ്റ്റ് ചെയ്ത ശേഷം ഗ്രൂപ്പ് ഡിസ്കഷൻ (GD), പേഴ്സണൽ ഇന്റർവ്യൂ, സൈക്കോമെട്രിക് അസസ്‌മെന്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്. അപേക്ഷാ ഫീസ് ഇല്ല. www.southindianbank.bank.in വഴി അപേക്ഷിക്കണം. അവസാന തീയതി ആഗസ്‌ത് 31.









0 comments