20 ലക്ഷത്തിന്റെ വിദ്യാർത്ഥി സ്കോളർഷിപ്; അപേക്ഷ ക്ഷണിച്ച് എസ്ബിഐ

20 ലക്ഷത്തിന്റെ വിദ്യാർത്ഥി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ച് എസ്ബിഐ. സ്കൂൾ, ബിരുദ, ബിരുദാനന്തര ബിരുദ, മെഡിക്കൽ, ഐഐടി, ഐഐഎം, വിദേശ വിദ്യാർത്ഥികൾക്കായി പ്ലാറ്റിനം ജൂബിലി ആശ സ്കോളർഷിപ്പ് 2025-2026 ന് കീഴിലാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്. എസ് സി/എസ് ടി വിദ്യാർത്ഥികൾക്ക് 10% മാർക്കിന്റെ ഇളവും സ്ത്രീകൾക്കും എസ്‌സി/എസ്‌ടി വിഭാഗത്തിനും 50% സീറ്റ് സംവരണവും ഏർപ്പെടുത്തിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് അവരുടെ കോഴ്‌സും പഠന നിലവാരവും അനുസരിച്ച് 15,000 രൂപ മുതൽ 20 ലക്ഷം രൂപ വരെ ലഭിക്കുന്ന സ്കോളർഷിപ്പുകളാണിവ.
സ്കൂൾ വിദ്യാർത്ഥികളുടെ കുടുംബ വാർഷിക വരുമാനം 3,00,000 രൂപയിൽ കൂടരുത്, മറ്റ് വിദ്യാർത്ഥികൾക്ക് 6,00,000 രൂപയും. സ്കോളർഷിപ്പിന് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി 2025 നവംബർ 15 ആണ്. സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ അവരുടെ മാർക്ക് ഷീറ്റ്, തിരിച്ചറിയൽ രേഖ, നിലവിലെ വാർഷിക ഫീസ് രസീത്, അപേക്ഷിക്കുന്നയാളുടെ (അല്ലെങ്കിൽ രക്ഷിതാവിന്റെ) ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, വരുമാന സർട്ടിഫിക്കറ്റ്, പ്രവേശന രേഖ, രേഖയുടെ കോപ്പി, ജാതി സർട്ടിഫിക്കറ്റ് എന്നിവ ചേർത്ത് sbiashascholarship.co.in എന്ന വെബ്‌സൈറ്റിൽ അപേക്ഷിക്കാം.









0 comments