ad
Deshabhimani

എൻസിഇആർടിയിൽ അവസരം; 117 അക്കാദമിക് തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

NCERT.jpg
വെബ് ഡെസ്ക്

Published on Mar 05, 2026, 06:31 PM | 1 min read

ന്യൂഡൽഹി: എൻസിഇആർട്ടിൽ വിവിധ അക്കാദമിക് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലായി ആകെ 117 ഒഴിവുകളാണുള്ളത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് എൻസിഇആർടിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.


വിദ്യാഭ്യാസ മേഖലയിൽ കരിയർ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണിത്. ഡൽഹിയിലെ എൻസിഇആർടി ആസ്ഥാനത്തിന് പുറമെ അജ്മീർ, ഭോപ്പാൽ, ഭുവനേശ്വർ, മൈസൂരു, ഷില്ലോങ് എന്നിവിടങ്ങളിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലും ഒഴിവുകളുണ്ട്.


29 പ്രൊഫസർ, 33 അസോസിയേറ്റ് പ്രൊഫസർ, 55 അസിസ്റ്റന്റ് പ്രൊഫസർ എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 മാർച്ച് 23 ആണ്. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് അനുബന്ധ രേഖകൾ സഹിതം അയക്കേണ്ട അവസാന തീയതി മാർച്ച് 30 വരെയാണ്.


ഓരോ തസ്തികയ്ക്കും നിശ്ചയിച്ചിട്ടുള്ള യുജിസി മാനദണ്ഡങ്ങൾ അനുസരിച്ചുള്ള വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികളെ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കുക.


അപേക്ഷാ ഫീസായി പൊതുവിഭാഗം, ഒബിസി, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നിവർക്ക് 1,000 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. എസ്‌സി, എസ്ടി, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് അപേക്ഷാ ഫീസ് ഇല്ല. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനുമായി www.ncert.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home