യുകെ വെയിൽസിൽ മെന്റൽ ഹെൽത്ത് നഴ്സസ് ഒഴിവുകൾ; നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

norka nurses
വെബ് ഡെസ്ക്

Published on Sep 25, 2025, 05:18 PM | 1 min read

യുകെ വെയിൽസ് എൻഎച്ച്എസിൽ രജിസ്ട്രേഡ് മെന്റൽ ഹെൽത്ത് നഴ്സസ് (RMNs) തസ്തികയിലേയ്ക്കുളള ഒഴിവുകളിലേയ്ക്ക് സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. BSc നഴ്സിങ്/ GNM വിദ്യാഭ്യാസ യോഗ്യതയും IELTS/ OET യുകെ സ്കോറും മെന്റൽ ഹെൽത്ത് വിഭാഗത്തിൽ സിബിടി (CBT) പൂർത്തിയാക്കിയവരും ആയിരിക്കണം അപേക്ഷകർ. മാനസികാരോഗ്യ മേഖലയിൽ നിലവിൽ ജോലി ചെയ്യുന്നവരും അപേക്ഷ നൽകുന്ന സമയത്തിന് മുൻപ് മാനസികാരോഗ്യ മേഖലയിൽ കുറഞ്ഞത് 12 മാസത്തെ പ്രവൃത്തി പരിചയവും വേണം. എല്ലാ രേഖകൾക്കും 2026 മാർച്ച് അവസാനം വരെ സാധുതയുമുണ്ടാകണം. [email protected] എന്ന ഇമെയിൽ വിലാസത്തിൽ ബയോഡാറ്റ, OET/IELTS സ്കോർ കാർഡ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പാസ്പോർട്ട് എന്നിവയുടെ പകർപ്പുകൾ സഹിതം ഒക്ടോബർ 5നകം അപേക്ഷ നൽകേണ്ടതാണ്.


റിക്രൂട്ട്മെന്റ് പ്രക്രിയ പൂർണമായും ഓൺലൈനായാണ് സംഘടിപ്പിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർ ഒബ്ജക്റ്റീവ് സ്ട്രക്ച്ചേഡ് ക്ലിനിക്കൽ എക്സാമിനേഷൻ (OSCE) വിജയകരമായി പൂർത്തിയാക്കിയാൽ ബാൻഡ് 5 വിഭാഗത്തിൽ പ്രതിവർഷം 31,515 ബ്രിട്ടീഷ് പൗണ്ടും (37.76 lakh), OSCE ക്ക് മുൻപ് 27,898 ബ്രിട്ടീഷ് പൗണ്ടും (33.38 lakh) ശമ്പളമായി ലഭിക്കും. ഇതോടൊപ്പം മറ്റ് ആനുകൂല്യങ്ങൾക്കും അർഹതയുണ്ടാകും. നോർക്ക റൂട്ട്സ് (REC.LICENCE NUMBER: B-549/KER/COM/1000+/05/8760/2011) മുഖേനയുളള യുകെ വെയിൽസ് റിക്രൂട്ട്മെന്റ് ഉദ്യോഗാർഥികൾക്ക് പൂർണ്ണമായും സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് www.norkaroots.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുകയോ റിക്രൂട്ട്മെന്റ് വിഭാഗത്തിലെ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളിൽ) 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവീസ്) ബന്ധപ്പെടാവുന്നതാണ്.



deshabhimani section

Related News

View More
0 comments
Sort by

Home