ന്യൂ മീഡിയ ആൻഡ് ഡിജിറ്റൽ ജേർണലിസം: മീഡിയ അക്കാദമി അപേക്ഷ ക്ഷണിച്ചു

കാക്കനാട്: കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ ആൻഡ് ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ലോമ കോഴ്‌സിലേക്ക് (ഈവനിങ് ബാച്ച് ) അപേക്ഷ ക്ഷണിച്ചു. ആറ് മാസമാണ് കോഴ്‌സ് കാലാവധി. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ വൈകിട്ട് ആറുമുതല്‍ എട്ടുവരെയാണ് ക്ലാസ്. ഒരേസമയം ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ക്ലാസ് ലഭ്യമാണ്.
സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 35,000 രൂപയാണ് ഫീസ്. ബിരുദമാണ് അടിസ്ഥാനയോഗ്യത. പ്രായപരിധിയില്ല. ഓണ്‍ലൈനായി അപേക്ഷിക്കുന്നതിന് മീഡിയ അക്കാദമിയുടെ www.kma.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. https://forms.gle/Vxyk4Z4FrR8DwMUv9 എന്ന ലിങ്കിലൂടെയും അപേക്ഷിക്കാം.
ഫോണ്‍: 0484 2422275, 2422068, 93889 59192,0471 2726275. അവസാന തീയതി നവംബര്‍ 15. വിലാസം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 682030










0 comments