സേനയിൽ കമീഷൻഡ് ഓഫീസർ

90 കമീഷൻഡ് ഓഫീസർ തസ്തികകളി ലേക്ക് ഇന്ത്യൻ ആർമി റിക്രൂട്ട്‌മെന്റ് (ടെക്‌നിക്കൽ എൻട്രി സ്‌കീം 54). അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം. 12-ാം ക്ലാസ് പാസായവർക്ക് ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: അംഗീകൃത വിദ്യാഭ്യാസ ബോർഡുകളിൽ നിന്ന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾക്ക് കുറഞ്ഞത് 60% മാർക്കോടെ 10+2 പരീക്ഷയോ തത്തുല്യമോ പാസാകണം. വിവിധ സംസ്ഥാന/കേന്ദ്ര ബോർഡുകളുടെ പിസിഎംശതമാനം കണക്കാക്കുന്നതിനുള്ള യോഗ്യതാ വ്യവസ്ഥ പ്ലസ് ടു മാർക്കിനെ മാത്രം അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ജെഇഇ (മെയിൻസ്) 2025 എഴുതിയിരിക്കണം. പ്രായം: 16.5 –- 19.5 വയസ്. നിയമാനുസൃത ഇളവ് ലഭിക്കും. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി: ജൂൺ 12. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും joinindianarmy.nic.in കാണുക. 2026 ജനുവരിയിൽ കോഴ്‌സ് ആരംഭിക്കും









0 comments