ad
Deshabhimani

ഐഎച്ച്ആർഡി
കോഴ്‌സുകളുടെ പരീക്ഷ ഡിസംബറിൽ നടക്കും

exam hall
വെബ് ഡെസ്ക്

Published on Nov 04, 2025, 11:01 AM | 1 min read

തിരുവനന്തപുരം: ഐഎച്ച്ആർഡി നടത്തുന്ന വിവിധ കോഴ്‌സുകളുടെ പരീക്ഷ ഡിസംബറിൽ നടക്കും. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (ഒന്നും രണ്ടും സെമസ്റ്റർ), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്‌സ് ആൻഡ്‌ സെക്യൂരിറ്റി (ഒന്നും രണ്ടും സെമസ്റ്റർ), ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്‌നിക്‌സ് ആൻഡ്‌ ഓഫീസ് ഓട്ടോമേഷൻ (ഒന്നും രണ്ടും സെമസ്റ്റർ), ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ്‌ ഇൻഫർമേഷൻ സയൻസ് കോഴ്‌സുകളുടെ റഗുലർ/ സപ്ലിമെന്ററി പരീക്ഷകൾക്ക്‌ നവംബർ ഏഴുവരെ പിഴ കൂടാതെയും 14 വരെ 100 രൂപ പിഴയോടും രജിസ്റ്റർ ചെയ്യാം. പരീക്ഷാ ടൈം ടേബിൾ ഡിസംബർ രണ്ടാം വാരത്തിൽ പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക്: www.ihrd.ac.in



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home