ഹോക്കി ഇന്ത്യ കോഴ്സിന് അപേക്ഷിക്കാം

തിരുവനന്തപുരം : ഹോക്കി ഇന്ത്യയുടെ അമ്പയർ, ടെക്‌നിക്കൽ ഒഫീഷ്യൽസിനുള്ള സംസ്ഥാന കോഴ്സ് 22 മുതൽ 24 വരെ തെലങ്കാനയിൽ നടക്കും. 10നകം നാമനിർദേശം സമർപ്പിക്കണം. അമ്പയർ 25 വയസ്സിനും ടെക്നിക്കൽ ഒഫീഷ്യൽസ് 30 വയസ്സിനും താഴെയുള്ളവരാകണം. അപേക്ഷകർ ഹോക്കി ഇന്ത്യ നാഷണൽ ചാമ്പ്യൻഷിപ്പിൽ കുറഞ്ഞത് മൂന്ന് വർഷം കളിച്ചവരും സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ കുറഞ്ഞത് മൂന്ന് വർഷത്തെ ഓഫീസിയറ്റിങ് പരിചയമുള്ളവരുമാകണം. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം, ലാപ്ടോപ്, വെബ്‌ക്യാം, മൈക്രോഫോൺ എന്നിവ നിർബന്ധമാണ്.
അംഗ യൂണിറ്റ് പോർട്ടൽ വഴി https://muporta l.hockeyin dia.org/courses/edit-course/12 എന്ന ലിങ്കിൽ നാമനിർദേശം നൽകണം. ഒൗദ്യോഗിക പ്രൊഫൈൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ https://muportal.hockeyindia.org/pre_official_registration വഴി രജിസ്റ്റർ ചെയ്യാം. 5700 രൂപയാണ് കോഴ്സ് ഫീസ്. ഫോൺ: 6238358439. മെയിൽ: [email protected].









0 comments