പ്രവാസികൾക്ക് സൗജന്യ നിയമ സഹായം; നോർക്ക പ്രവാസി ലീഗൽ എയ്ഡ് സെൽ കൺസൾട്ടന്റുമാരെ ക്ഷണിക്കുന്നു

തിരുവനന്തപുരം : വിദേശരാജ്യങ്ങളിലെ കേരളീയർക്ക് സൗജന്യ നിയമോപദേശം ലഭ്യമാക്കുന്ന നോർക്ക റൂട്ട്സിന്റെ പ്രവാസി ലീഗൽ എയ്ഡ് സെല്ലിൽ (PLAC) ലീഗൽ കൺസൾട്ടന്റുമാരുടെ ഒഴിവ്. സൗദി അറേബ്യ, യുഎഇ, ഒമാൻ, ബഹ്റൈൻ, ഖത്തർ, മലേഷ്യ എന്നീ രാജ്യങ്ങളിലേയ്ക്കുളള ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. അഭിഭാഷകനായി വിദേശ രാജ്യത്ത് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം വേണം. താൽപര്യമുളളവർ നോർക്ക റൂട്ട്സിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.kerala.gov.in സന്ദർശിച്ച് നവംബർ 25നകം അപേക്ഷ നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2770540, 0471-2770529 (പ്രവൃത്തി ദിനങ്ങളിൽ ഓഫീസ് സമയത്ത്) എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും മിസ്ഡ് കോൾ സർവീസ്) ബന്ധപ്പെടാവുന്നതാണ്.









0 comments