എൻജിനിയർമാർക്ക് അവസരം; ഇഐഎല്ലിലും ബിഇഎംഎല്ലിലും നിരവധി ഒഴിവുകൾ

Photo Credit: EIL
ഇന്ത്യാ ഗവൺമെന്റിനുകീഴിലുള്ള പ്രമുഖ നവരത്ന പൊതുമേഖലാ സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യ ലിമിറ്റഡിൽ (EIL) വിവിധ എൻജിനീയറിങ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത കാലയളവിലേക്കുള്ള കരാർ അടിസ്ഥാനത്തിലാണ് നിയമനം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇഐഎല്ലിന്റെ വിദേശത്തുള്ള നിർമാണ സൈറ്റുകളിലാകും നിയമനം.
സിവിൽ, മെക്കാനിക്കൽ, വെൽഡിങ്/എഡിടി വിഭാഗങ്ങളിലായി അസോസിയേറ്റ് എൻജിനിയർ, അസോസിയേറ്റ് ഓഫീസർ (വെയർഹൗസ്) എന്നീ തസ്തികകളിൽ ആകെ 91 ഒഴിവാണുള്ളത്. ബന്ധപ്പെട്ട വിഷയങ്ങളിൽ 60% മാർക്കോടെ ബിഇ/ബിടെക്/ബിഎസ്സി (എൻജിനിയറിങ്) ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. വെയർഹൗസ് തസ്തികയിലേക്ക് മെറ്റീരിയൽ മാനേജ്‌മെന്റിൽ ഡിപ്ലോമയുള്ള ബിരുദധാരികളെയാണ് പരിഗണിക്കുന്നത്. തസ്തികകൾക്കനുസരിച്ച് കുറഞ്ഞത് 5 വർഷം മുതൽ 14 വർഷം വരെ പ്രവൃത്തിപരിചയം നിർബന്ധമാണ്. റിഫൈനറി, പെട്രോകെമിക്കൽ മേഖലകളിൽ പരിചയമുള്ളവർക്ക് മുൻഗണന.
31.03.2026 പ്രകാരം വിവിധ തസ്തികകളിൽ 37, 41, 45 വയസ്സാണ് ഉയർന്ന പ്രായപരിധി. നിയമാനുസൃത വയസ്സിളവ് ലഭിക്കും.
ഓൺലൈനായി അപേക്ഷ സമർപ്പിച്ചവർക്കായി ഹരിയാനയിലെ ഗുരുഗ്രാമിൽ വെച്ച് മേയ് 11 മുതൽ ഘട്ടംഘട്ടമായി വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും. ഇന്റർവ്യൂ തീയതികൾ ഉദ്യോഗാർത്ഥികളെ ഇമെയിൽ വഴി അറിയിക്കും. engineersindia.com എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യണം. അവസാന തീയതി: മേയ് 04.
ബിഇഎംഎല്ലിൽ അസിസ്റ്റന്റ് എൻജിനിയർ
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ബിഇഎംഎൽ ലിമിറ്റഡിൽ അസിസ്റ്റന്റ് എൻജിനിയർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടൂളിങ് വിഭാഗത്തിൽ പത്ത് ഒഴിവാണുള്ളത്. വാക്ക്-ഇൻ ഇന്റർവ്യൂ വഴിയാണ് തെരഞ്ഞെടുപ്പ് .
അസിസ്റ്റന്റ് എൻജിനീയർ (ഗ്രേഡ്-1) തസ്തികയിലാണ് ഒഴിവ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കേരളത്തിലെ പാലക്കാട് യൂണിറ്റിലോ അല്ലെങ്കിൽ ബംഗളൂരു, മൈസൂരു, കെജിഎഫ് എന്നിവിടങ്ങളിലെ ബിഇഎംഎൽ മാനുഫാക്ചറിങ് കോംപ്ലക്സുകളിലോ നിയമനം ലഭിക്കും.
ടൂൾ എൻജിനിയറിങ്, ടൂൾ & ഡൈ മേക്കിങ്, ടൂൾ ഡിസൈൻ എന്നിവയിലൊന്നിൽ 60% മാർക്കോടെയുള്ള ഫുൾടൈം ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത. കൂടാതെ, ഓട്ടോമൊബൈൽ, റെയിൽ, എയ്‌റോസ്‌പേസ് അല്ലെങ്കിൽ ഹെവി എൻജിനിയറിങ് മേഖലകളിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.
ഉയർന്ന പ്രായപരിധി 39 വയസ്സാണ്. നിയമപരമായ വയസ്സിളവ് ലഭിക്കും. ബാങ്കിന്റെ വെബ്സൈറ്റ് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. തുടർന്ന് മെയ് 3-ന് (ഞായറാഴ്ച) രാവിലെ 9ന് ബംഗളൂരു, ചെന്നൈ അല്ലെങ്കിൽ പുണെ എന്നിവിടങ്ങളിൽ നടത്തുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
www.bemlindia.in എന്ന വെബ്സൈറ്റിലെ 'Careers' പേജ് വഴി രജിസ്റ്റർചെയ്യാം. ഇന്റർവ്യൂവിന് ഹാജരാകുമ്പോൾ രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റൗട്ടും അസ്സൽ സർട്ടിഫിക്കറ്റുകളും കരുതണം.











0 comments