സിജിപിഡിടിഎം എക്‌സാമിനർ: 102 ഒഴിവ്

എ ഐ പ്രതീകാത്മക ചിത്രം
സിജിപിഡിടിഎം (കൺടോളർ ജനറൽ ഓഫ് പേറ്റന്റ്‌സ്, ഡിസൈൻസ് ആൻഡ് ട്രേഡ്‌മാർക്ക്‌സ്) എക്സാമിനർ തസ്തികയിലെ 102 ഒഴിവുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമീഷൻ (യുപിഎസ്‌സി) റിക്രൂട്ട്മെന്റ്. എക്‌സാമിനർ ഓഫ് ട്രേഡ് മാർക്ക്‌സ് (ടിഎം) & ജിയോഗ്രഫിക്കൽ ഐഡന്റിഫിക്കേഷൻസ് (ജിഐ)100, ഡെപ്യൂട്ടി ഡയറക്ടർ (എക്‌സാമിനർ റിഫോംസ്) 02 എന്നിങ്ങനെയാണ് അവസരം.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം. പ്രായപരിധി : 21 – 35 വയസ്. നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷാഫീസ്: 1000 രൂപ. എസ്‌സി/എസ്ടി/ പിഎച്ച്/സ്ത്രീകൾ എന്നിവർക്ക് : 500 രൂപ. പ്രിലിമിനറി, മെയിൻ പരീക്ഷ, അഭിമുഖം, പ്രമാണ പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അപേക്ഷിക്കാനുള്ള ഓൺലൈൻ വിൻഡോ ഡിസംബർ 13 മുതൽ ലഭ്യമാകും. അവസാന തീയതി: ജനുവരി 1. വിശദ വിവരങ്ങൾക്കും വിജ്ഞാപനത്തിനും https://upsc.gov.in. കാണുക










0 comments