കേന്ദ്ര സർവകലാശാല: യുജി, ഐടെപ് രജിസ്‌ട്രേഷൻ 3 വരെ നീട്ടി

കാസർകോട്: പെരിയയിലെ കേരള കേന്ദ്ര സർവകലാശാലയിൽ നാലുവർഷ ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യൂക്കേഷൻ പ്രോഗ്രാമി (ഐടെപ്)ന്റെയും നാലുവർഷ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകളുടെയും രജിസ്ട്രേഷൻ മൂന്നുവരെ നീട്ടി. നാഷണൽ ടെസ്റ്റിങ് ഏജൻസി(എൻടിഎ)യുടെ പ്രവേശന പരീക്ഷയിൽ പങ്കെടുത്തവർക്ക് ഐടെപിനും സിയുഇടി- യുജി പരീക്ഷയിൽ പങ്കെടുത്തവർക്ക് ബിരുദ പ്രോഗ്രാമുകൾക്കും www.cukerala.ac.inൽ രജിസ്റ്റർ ചെയ്യാം.
ബിഎസ്സി ബിഎഡ് (ഫിസിക്‌സ്, സുവോളജി), ബിഎ ബിഎഡ് (ഇംഗ്ലീഷ്, എക്കണോമിക്‌സ്), ബികോം ബിഎഡ് എന്നീ ഐടെപ് പ്രോഗ്രാമുകളും ബിഎസ്സി ബയോളജി, ബികോം ഫിനാൻഷ്യൽ അനലിറ്റിക്സ്, ബിസിഎ, ബിഎ ഇന്റർനാഷണൽ റിലേഷൻസ് എന്നീ ബിരുദ പ്രോഗ്രാമുകളുമാണ് സർവകലാശാലയിലുള്ളത്. ആറിന് പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. ഏഴിന് [email protected] എന്ന ഇ–മെയിലിൽ പരാതി അറിയിക്കാം. ആദ്യഘട്ട പ്രവേശനം എട്ട് മുതൽ 11 വരെയും രണ്ടാംഘട്ടം 12 മുതൽ 15 വരെയും മൂന്നാംഘട്ടം 18 മുതൽ 20 വരെയും നടക്കും. 21 മുതൽ ക്ലാസുകൾ ആരംഭിക്കും. വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കാം. ഹെൽപ്പ്ലൈൻ: 0467 2309460/2309467.









0 comments