കറൻസി നോട്ട് പ്രസിൽ 534 ഒഴിവ്; അപേക്ഷ ക്ഷണിച്ചു

Representative Image | AI
ഇന്ത്യാ ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന് (SPMCIL) കീഴിലുള്ള വിവിധ സുരക്ഷാ പ്രസുകളിലായി 534 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നാസിക്കിലെ കറൻസി നോട്ട് പ്രസ് (CNPN), ഇന്ത്യ സെക്യൂരിറ്റി പ്രസ്സ് (ISPN), മധ്യപ്രദേശിലെ ബാങ്ക് നോട്ട് പ്രസ് (BNPD), ഹൈദരാബാദിലെ സെക്യൂരിറ്റി പ്രിന്റിങ് പ്രസ്സ് (SPPH) എന്നീ നാല് യൂണിറ്റുകളിലേക്കാണ് ഈ കേന്ദ്രീകൃത നിയമനം.
ആകെ 534 ഒഴിവുകളാണുള്ളത്. വെൽഫെയർ ഓഫീസർ, സേഫ്റ്റി ഓഫീസർ, സൂപ്പർവൈസർ (പ്രിന്റിങ്, ഐടി, മെക്കാനിക്കൽ, ഇലക്ട്രിക്കൽ തുടങ്ങിയ വിവിധ വിഭാഗങ്ങൾ), ആർട്ടിസ്റ്റ്, ജൂനിയർ ഓഫീസ് അസിസ്റ്റന്റ്, ജൂനിയർ ടെക്നീഷ്യൻ എന്നീ തസ്തികകളിലാണ് നിയമനം. ഇതിൽ ജൂനിയർ ടെക്നീഷ്യൻ തസ്തികയിലാണ് ഏറ്റവും കൂടുതൽ ഒഴിവുകളുള്ളത്.
യോഗ്യത: തസ്തികകൾക്കനുസരിച്ച് ഐടിഐ, ഡിപ്ലോമ, ബിഇ/ബിടെക്, ബിരുദം, ബിരുദാനന്തര ബിരുദം. ഓരോ തസ്തികയ്ക്കും ആവശ്യമായ നിശ്ചിത യോഗ്യതകൾ വിജ്ഞാപനത്തിൽ. 18 മുതൽ 30 വയസ്സുവരെയാണ് പ്രായപരിധി (വിവിധ തസ്തികകൾക്കനുസരിച്ച് ഉയർന്ന പ്രായപരിധിയിൽ മാറ്റമുണ്ട്). നിയമാനുസൃത വയസ്സിളവ് ലഭിക്കും. )
ഓൺലൈൻ പരീക്ഷയുടെ (CBT) അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഓഫീസ് അസിസ്റ്റന്റ് പോലുള്ള തസ്തികകൾക്ക് ടൈപ്പിങ് ടെസ്റ്റ് കൂടി ഉണ്ടായിരിക്കും. പരീക്ഷ 2026 ജൂൺ/ജൂലൈ മാസങ്ങളിൽ നടത്താനാണ് ഉദ്ദേശിക്കുന്നത്.
ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് 1000 രൂപയും എസ്സി, എസ്ടി, ഭിന്നശേഷി വിഭാഗക്കാർക്ക് 200 രൂപയുമാണ് അപേക്ഷാ ഫീസ്. യോഗ്യരായ ഇന്ത്യൻ പൗരന്മാർക്ക് spmcil.com എന്ന വെബ്സൈറ്റിലെ 'Career' പേജ് വഴി ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി: മേയ് 19.











0 comments