നബാർഡ് ഡെവലപ്‌മെന്റ് അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്: ഇന്നും കൂടെ അപേക്ഷിക്കാം

മുംബൈ: നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റിൽ (നബാർഡ്) ഡെവലപ്‌മെന്റ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന് (ഫെബ്രുവരി 3). ആകെ 162 ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നബാർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ nabard.org വഴി ഓൺലൈനായി അപേക്ഷിക്കാം. 21 നും 35 നും ഇടയിൽ (1991 ജനുവരി 2 നും 2005 ജനുവരി 1 നും ഇടയിൽ ജനിച്ചവരായിരിക്കണം) പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗക്കാർക്ക് 100 രൂപയും മറ്റുള്ളവർക്ക് 550 രൂപയുമാണ് ഫീസ്. രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. ഒന്നാം ഘട്ട പരീക്ഷ ഫെബ്രുവരി 21-നും രണ്ടാം ഘട്ട പരീക്ഷ ഏപ്രിൽ 12-നും നടക്കും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി നബാർഡിന്റെ വെബ്‌സൈറ്റ് സന്ദർശിക്കുക.











0 comments