ad
Deshabhimani

ബിഹാറിൽ 32,388 സ്കൂൾ അധ്യാപക ഒഴിവുകൾ

special education teacher
വെബ് ഡെസ്ക്

Published on Aug 24, 2026, 08:09 AM | 1 min read

ബിഹാർ ലോക് സേവാ ആയോഗ്‌ (BPSC) സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ സർക്കാർ വിദ്യാലയങ്ങളിലായി 32,388 സ്കൂൾ അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നാലാംഘട്ട (TRE-4.0) അധ്യാപക ഭാരതി പരീക്ഷ പ്രകാരമാണ് ഈ വൻ നിയമനം നടക്കുന്നത്. കേരളം ഉൾപ്പെടെ ഇന്ത്യയിലെ ഏത് സംസ്ഥാനത്തുള്ള അർഹരായ ഉദ്യോഗാർഥികൾക്കും അപേക്ഷിക്കാം. പ്രൈമറി സ്കൂൾ അധ്യാപകർ (ക്ലാസ് 1–-5): 3847, മിഡിൽ സ്കൂൾ അധ്യാപകർ (ക്ലാസ് 6–-8): 8563, സെക്കൻഡറി സ്കൂൾ അധ്യാപകർ (ക്ലാസ് 9–-10): 3877, ഹയർ സെക്കൻഡറി അധ്യാപകർ (ക്ലാസ് 11–-12): 16,101 എന്നിങ്ങനെയാണ്‌ ഒഴിവുകൾ. ഓരോ അധ്യാപക തസ്തിക അനുസരിച്ച് നിശ്ചിത ശതമാനം മാർക്കോടെയുള്ള പ്ലസ്ടു, ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദത്തോടൊപ്പം DEl.Ed/BEd അല്ലെങ്കിൽ തത്തുല്യ അധ്യാപക പരിശീലന യോഗ്യത നേടിയിരിക്കണം. സിടെറ്റ് (CTET) അല്ലെങ്കിൽ ബിഹാർ ടെറ്റ് (BTET/STET) പരീക്ഷകളിൽ യോഗ്യത നേടിയവരായിരിക്കണം പ്രൈമറി, മിഡിൽ സ്കൂളുകളിലേക്ക് കുറഞ്ഞത് 18 വയസ്സും സെക്കൻഡറി, ഹയർ സെക്കൻഡറി തസ്തികകളിലേക്ക് കുറഞ്ഞത് 21 വയസ്സും ഉണ്ടായിരിക്കണം. പൊതുവിഭാഗത്തിലെ പുരുഷന്മാർക്ക് 37 ആണ് പരമാവധി പ്രായപരിധി. ഒബിസി, വനിതകൾ, എസ്‌സി/എസ്ടി വിഭാഗക്കാർക്ക് നിയമാനുസൃതമായ പ്രായപരിധി ഇളവുകൾ ലഭ്യമാണ്. ഒബ്ജക്റ്റീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ അടങ്ങിയ പ്രാഥമിക പരീക്ഷ, മുഖ്യപരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. എല്ലാ വിഭാഗം ഉദ്യോഗാർഥികൾക്കും 100 രൂപയാണ് അപേക്ഷാ ഫീസ്. ഓരോ തസ്തികകളിലേക്കും വെവ്വേറെ അപേക്ഷിക്കുന്നവർ ഫീസ് പ്രത്യേകം അടയ്ക്കണം. ഉദ്യോഗാർഥികൾ BPSC-യുടെ ഔദ്യോഗിക ഓൺലൈൻ പോർട്ടലായ bihar.gov.in വഴി വൺ-ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി സെപ്‌തംബർ 30. ഓൺലൈൻ വഴി ഫീസ് അടയ്ക്കാനുള്ള അവസാന തീയതി സെപ്‌തംബർ 29.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home