അസാപ് കേരളയിൽ പുതിയ തൊഴിലധിഷ്ഠിത കോഴ്സുകൾ; ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരള തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സപ്ലൈ ചെയിൻ ആൻഡ് ലോജിസ്റ്റിക്സ് അനലിസ്റ്റ്, ആയുർവേദ തെറാപ്പിസ്റ്റ് എന്നീ കോഴ്സുകളിലേക്കാണ് നിലവിൽ പ്രവേശനം ആരംഭിച്ചിരിക്കുന്നത്.
ആധുനിക തൊഴിൽ വിപണിക്കാവശ്യമായ രീതിയിൽ ഉദ്യോഗാർത്ഥികളെ സജ്ജമാക്കുകയാണ് ഈ കോഴ്സുകളിലൂടെ ലക്ഷ്യമിടുന്നത്. പ്ലസ് ടു പാസായ വിദ്യാർത്ഥികൾക്ക് രണ്ട് കോഴ്സുകൾക്കും അപേക്ഷിക്കാം.
സപ്ലൈ ചെയിൻ അനലിസ്റ്റ് കോഴ്സിന് അപേക്ഷിക്കുന്നവർക്ക് പ്രസക്തമായ മേഖലയിൽ മുൻപരിചയമുണ്ടെങ്കിൽ അത് മുൻഗണനയായി പരിഗണിക്കും. സപ്ലൈ ചെയിൻ അനലിസ്റ്റ് കോഴ്സിന് എൻഎസ്ക്യുഎഫ് ലെവൽ 5 അംഗീകാരവും, ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സിന് എൻഎസ്ക്യുഎഫ് ലെവൽ 4 അംഗീകാരവും ലഭ്യമാണ്.
പരിശീലനത്തോടൊപ്പം തന്നെ സൗജന്യ പ്ലേസ്‌മെന്റ് ഗ്രൂമിംഗ് സൗകര്യവും അസാപ് നൽകുന്നുണ്ട്. താല്പര്യമുള്ളവർക്ക് അസാപ് കേരളയുടെ ഔദ്യോഗിക വെബ്‌സൈറ്റായ asapkerala.gov.in വഴി അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് 9995288833, 9895006316 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.










0 comments