അധ്യാപകർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 28, 2020, 05:43 PM | 0 min read

കണ്ണൂർ സർവകലാശാലയിൽ

കണ്ണൂർ സർവകലാശാലയിൽ അധ്യാപകരുടെ ഒഴിവുണ്ട്. സ്ഥിരനിയമനമാണ്. പ്രൊഫസർ 2 (മാനേജ്മെന്റ് സ്റ്റഡീസ് ‐ഒബിസി 1, ലത്തീൻ കത്തോലിക്/ ആഗ്ലോം ഇന്ത്യൻ 1), അസോസിയറ്റ് പ്രൊഫസർ 11 ( ഐടി 1‐ജനറൽ, ഫിസിക്സ് 1‐ ഒബിസി, ലോ 1‐ഇടിബി, മാനേജ്മെന്റ് സ്റ്റഡീസ്‐1 ഹിയറിങ് ഇംപയേർഡ്, മ്യൂസിക് ‐1 ലത്തീൻ കത്തോലിക്/ ആഗ്ലോം ഇന്ത്യൻ,  സ്റ്റഡീസ് ഇൻ ഇംഗ്ലീഷ് ‐1 ലത്തീൻ കത്തോലിക്/ ആഗ്ലോം ഇന്ത്യൻ, വുഡ് സയൻസ് ആൻഡ് ടെക്നോളജി 1‐ഒബിസി, ഹിന്ദി‐ 1 മുസ്ലിം, ബിഹേവിയറൽ സയൻസ്‐1 എസ്സി, ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസ്‐1 എസ്ഐയുസി‐നാടാർ, സുവോളജി‐1 മുസ്ലിം എന്നിങ്ങനെയും അസിസ്റ്റന്റ് പ്രൊഫസർ 4( മോളിക്യുലാർ ബയോളജി 1 ജനറൽ, ഇക്കണോമിക്സ് 1 ലോക്കോമോട്ടോർ ഡിസബിലിറ്റി, വുഡ്സയൻസ് ആൻഡ് ടെക്നോളജി 1 എസ്സി, മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസം 1 വിശ്വകർമ) എന്നിങ്ങനെയാണ് ഒഴിവുകൾ. യുജിസി നിർദേശിച്ച യോഗ്യതയുണ്ടാകണം. www. kannuruniversity.ac.in എന്ന website  വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്തംബർ ഏഴ്. വിശദവിവരം website ൽ.

 തൃപ്പൂണിത്തുറ ഗവ. ആയുർവേദകോളേജിൽ

എറണാകുളം തൃപ്പൂണിത്തുറ ഗവ. ആയുർവേദകോളേജിൽ കായചികിത്സാ വകുപ്പിൽ അധ്യാപക ഒഴിവുണ്ട്. ഒരുവർഷത്തെ കരാർ നിയമനമാണ്. യോഗ്യത ആയുർവേദത്തിലെ കായചികിത്സയിൽ ബിരുദാനന്തര ബിരുദം, എക്ലാസ്സ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ, പ്രവൃത്തി പരിചയം വേണം. സെപ്തംബർ ഒമ്പതിന് പകൽ 11ന് ആയുർവേദകോളേജിലാണ് അഭിമുഖം.

ഷഹീദ് ഭഗത്സിങ്  കോളേജിൽ
ഡൽഹി സർവകലാശാലക്ക് കീഴിലെ ഷഹീദ് ഭഗത്സിങ് (ഈവനിങ്) കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ  60 ഒഴിവുണ്ട്. കൊമേഴ്സ് 28 (ജനറൽ 12, ഒബിസി 8, എസ്സി 3, എസ്ടി 2, പിഡബ്ല്യുഡി 1, ഇഡബ്ല്യുഎസ് 2) ഇക്കണോമിക്സ് 8 (ജനറൽ 3, ഒബിസി 2, എസ്ടി 2, ഇഡബ്ല്യുഎസ് 1), ഇംഗ്ലീഷ് 5 (ജനറൽ 2, ഒബിസി 1,  എസ്ടി 1, ഇഡബ്ല്യുഎസ് 1), ജ്യോഗ്രഫി 10 (ജനറൽ 4, ഒബിസി 2, എസ്‌സി  1, എസ്‌ടി  1, ഇഡബ്ല്യുഎസ് 2), ഹിന്ദി 3(ഒബിസി 1, പിഡബ്ല്യുഡി 1, ഇഡബ്ല്യുഎസ് 1), ഹിസ്റ്ററി 2(ജനറൽ 1, ഇഡബ്ല്യുഎസ് 1), പൊളിറ്റിക്കൽ സയൻസ് 4 (ജനറൽ 2, ഒബിസി 1, എസ്ടി 1) എന്നിങ്ങനെയാണ് ഒഴിവ്. യുജുസി മാനദണ്ഡമനുസരിച്ചാണ് നിയമനം. വിശദവിവരം  www.sbec.org  എന്ന website ലുണ്ട്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്തംബർ നാല്.

 
 



deshabhimani section

Related News

View More
0 comments
Sort by

Home