കേരള സർവകലാശാല ഒന്നാം വർഷ ബിരുദ പ്രവേശനം ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 17, 2018, 05:30 PM | 0 min read


തിരുവനന്തപുരം
കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ‌് സയൻസ് കോളേജുകളിലെ ഒന്നാംവർഷ ബിരുദപ്രവേശനം ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ഗവൺമെന്റ്, എയ്ഡഡ്/സ്വാശ്രയ ആർട്സ് ആൻഡ‌് സയൻസ് കോളേജുകളിലും യുഐടി , ഐഎച്ച്ആർഡി കേന്ദ്രങ്ങളിലും ഒന്നാംവർഷ ബിരുദ പ്രോഗാമുകളിലേക്ക് (2018‐19) പ്രവേശനത്തിനുള്ള ഓൺലൈൻ  (http://admissions.keralauniversity.ac.in)  രജിസ്ട്രേഷനാണ്‌ ആരംഭിച്ചത്‌.    

മെറിറ്റ് സീറ്റുകളിലേക്കും എസ്സി/എസ്ടി/ എസ്ഇബിസി സംവരണ സീറ്റുകളിലേക്കും ഏകജാലകസംവിധാനം വഴി തന്നെയായിരിക്കും അലോട്ട്മെന്റ്. കേരള സർവകലാശാലയുടെ കീഴിൽ  ബിരുദ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും ഏകജാലകസംവിധാനം വഴി അപേക്ഷ സമർപ്പിച്ചിരിക്കണം.
മാനേജ്മെന്റ്, കമ്യൂണിറ്റി, ഭിന്നശേഷിയുള്ളവർ, തമിഴ് ഭാഷ ന്യൂനപക്ഷ വിഭാഗങ്ങൾ, ലക്ഷദ്വീപ് നിവാസികൾ, സ്പോർട്സ് ക്വോട്ട എന്നിവയിൽ  പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവരും ഏകജാലക സംവിധാനത്തിലൂടെ അപേക്ഷ സമർപ്പിച്ചിരിക്കണം.

ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുമ്പോഴുണ്ടാകുന്ന തെറ്റുകൾ രജിസ്ട്രേഷൻ കാലയളവിൽ  വിദ്യാർഥികൾക്ക് അവരവരുടെ ആപ്ലിക്കേഷൻ നമ്പറും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത‌് പരിഹരിക്കാം. രജിസ്ട്രേഷൻ പൂർത്തികരിച്ചശേഷം അതിന്റെ പ്രിന്റൗട്ട് സൂക്ഷിക്കണം.     ഏകജാലകസംവിധാനത്തിലുള്ള എല്ലാ ഫീസും ഓൺലൈൻ വഴിയോ വെബ്സൈറ്റിൽലെ പ്രത്യേക ചെലാൻ ഉപയോഗിച്ച് എസ്ബിഐവഴിയോ മാത്രം അടയ്ക്കണം. ഡിഡി, ചെക്ക് സ്വീകരിക്കുന്നതല്ല.

പ്രവൃത്തിദിവസങ്ങളിൽ രാവിലെ 10 മുതൽ  വൈകിട്ട‌് 5  വരെ 8281883052, 8281883053 ഹെൽപ്പ്ലൈൻ നമ്പരുകളിൽ ബന്ധപ്പെടാം. രജിസ്ട്രേഷൻ അവസാനിക്കുന്ന തീയതി, ഓരോ അലോട്ട്മെന്റുകളുടെയും തീയതി എന്നിവ സിബിഎസ്ഇ പരീക്ഷാഫലം പ്രസിദ്ധീകരിച്ച ശേഷം വിജ്ഞാപനംചെയ്യും. ഓൺലൈൻ അപേക്ഷപ്രിന്റൗട്ട് സർവകലാശാല യിലേക്ക് അയക്കേണ്ടതില്ല.  പ്രവേശനസമയത്ത്  കോളേജുകളിൽ  ഹാജരാക്കിയാൽ മതിയാകും.
 



deshabhimani section

Related News

View More
0 comments
Sort by

Home