ടൂറിസം വകുപ്പില്‍ പ്രോജക്ട് എന്‍ജിനിയര്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 11, 2017, 09:48 AM | 0 min read

കേരള വിനോദസഞ്ചാരവകുപ്പില്‍ പ്രോജക്ട് എന്‍ജിനിയറുടെ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. യോഗ്യത: സിവില്‍ എന്‍ജിനിയറിങ് ബിരുദവും നാല് വര്‍ഷ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡിപ്ളോമയും  ഏഴു വര്‍ഷ പ്രവൃത്തിപരിചയവും. ഉയര്‍ന്ന പ്രായം 40. അപേക്ഷയും ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ഡിസംബര്‍ 26ന് വൈകിട്ട് അഞ്ചിനകം ഡയറക്ടര്‍, വിനോദസഞ്ചാര വകുപ്പ,്് പാര്‍ക് വ്യൂ, തിരുവനന്തപരും എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷിക്കുന്ന കവറിനുമുകളില്‍ തസ്തികയുടെ പേര് എഴുതണം. വിശദവിവരം www.keralatourism.org ല്‍



deshabhimani section

Related News

View More
0 comments
Sort by

Home