ad
Deshabhimani

ജവാഹര്‍ലാല്‍നെഹ്റു സര്‍വകലാശാല ബിരുദ, പിജി, പിഎച്ച്ഡി കോഴ്സിന് അപേക്ഷിക്കാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 17, 2017, 09:59 PM | 0 min read

ന്യൂഡല്‍ഹിയിലെ ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ വിവിധ വിഷയങ്ങളില്‍ ബിരുദ, ബിരുദാനന്തര, എംഫില്‍/പിഎച്ച്ഡി കോഴ്സുകളുടെ പ്രവേശനത്തിന് അപേക്ഷിക്കാം. ഒക്ടോബര്‍ 13വരെ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ഇതില്‍ പ്രവേശനപരീക്ഷ ആവശ്യമുള്ള കോഴ്സുകള്‍ക്കുള്ള പ്രവേശനപരീക്ഷ രാജ്യത്തെ 53 കേന്ദ്രങ്ങളില്‍ ഡിസംബര്‍ 27മുതല്‍ 30വരെ  തീയതികളിലായി നടത്തും.
എംഫില്‍/പിഎച്ച്ഡി, എംഫില്‍/പിഎച്ച്ഡി (ജെആര്‍എഫ്), പിഎച്ച്ഡി, പിഎച്ച്ഡി (ജെആര്‍എഫ്),  എംടെക്, എംപിഎച്ച്, പിജിഡിഇ, എംഎ, എംഎസ്സി, എംസിഎ, ബിഎ എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനപരീക്ഷ.

എംഫില്‍/പിഎച്ച്ഡി: ഇന്റര്‍നാഷണല്‍ പൊളിറ്റിക്സ്, ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍,  ഡിപ്ളോമസി ആന്‍ഡ് ഡിസാണ്‍മെന്റ്, പൊളിറ്റിക്കല്‍ ജ്യോഗ്രഫി, ഇന്റര്‍നാഷണല്‍, ലീഗല്‍ സ്റ്റഡീസ്, ഇന്‍ഡോ പസഫിക് സ്റ്റഡീസ്, ഏഷ്യന്‍ സ്റ്റഡീസ്, ചൈനീസ്,  ജാപനീസ്, കൊറിയന്‍, വെസ്റ്റ് ഏഷ്യന്‍, ആഫ്രിക്കന്‍, റഷ്യന്‍, സെന്‍ട്രല്‍ ഏഷ്യന്‍ സ്റ്റഡീസ്.

എംഎ: പൊളിറ്റിക്സ്.
എംഎ: എക്കണോമിക്സ്. എക്കണോമിക്സ്, ജ്യോഗ്രഫി, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, ഫിലോസഫി.
എംഫില്‍/പിഎച്ച്ഡി: ഫ്രഞ്ച്, ജര്‍മന്‍, അറബിക്, റഷ്യന്‍, പേഴ്സ്യന്‍, ചൈനീസ്, ഉറുദു, ഹിന്ദി, തമിഴ്, ഹിന്ദി ട്രാന്‍സ്ലേഷന്‍, ഇംഗ്ളീഷ്, കൊറിയന്‍.
ബിഎ ഹോണേഴ്സ്: അറബിക്, ചൈനീസ്, ഫ്രഞ്ച്, ജര്‍മന്‍, ഹിന്ദി, ജാപനീസ്, കൊറിയന്‍, പേഴ്സ്യന്‍, റഷ്യന്‍, സ്പാനിഷ്, ഉര്‍ദു.

എംഎസ്സി: ഫിസിക്സ്.
എംസിഎ, എംപിഎച്ച്, എംഎസ്സി എന്‍വയണ്‍മെന്റല്‍ സയന്‍സ്, എംഎസ്സി ഫിസിക്സ്, എംടെക് കംപ്യൂട്ടേഷണല്‍ ആന്‍ഡ് സിസ്റ്റംസ് ബയോളജി.
സ്കൂള്‍ ഓഫ് ബയോടെക്നോളജി, സെന്റര്‍ ഫോര്‍ മോളിക്യുലാര്‍ മെഡിസിന്‍ എന്നീ സര്‍വകലാശാല വകുപ്പുകളിലും പിഎച്ച്ഡി പ്രോഗ്രാമിനും അപേക്ഷിക്കാം.
വിശദമായ പ്രവേശന വിജ്ഞാപനം www.jnu.ac.in വെബ്സൈറ്റില്‍ ലഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home