ad
Deshabhimani

print edition സിഎസ്ഐആർ നേരിട്ടുള്ള സീനിയർ റിസർച്ച് ഫെലോഷിപ് പ്രോഗ്രാം

CSIR NET.jpg
avatar
പ്രൊഫ. കെ പി ജയരാജന്‍

Published on Sep 10, 2026, 01:30 AM | 2 min read

ശാസത്ര- സാങ്കേതിക മേഖലകളിൽ ആകർഷണമുള്ള ഗവേഷണ പ്രോഗ്രാമായ ഡയറക്ട് സീനിയർ റിസർച്ച് ഫെലോഷിപ്പിന്, കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR) അപേക്ഷ ക്ഷണിച്ചു. യുജിസി -നെറ്റ് യോഗ്യതയോ ജെആർഎഫ് ഘട്ടമോ ഇല്ലാതെതന്നെ നേരിട്ട് സീനിയർ റിസർച്ച് ഫെലോ ആയി സർവകലാശാലകളിലും അംഗീകൃത വ്യവസായ ഗവേഷണ സ്ഥാപനങ്ങളിലും മുഴുവൻ സമയ ഗവേഷണം നടത്താം. പഠന മേഖലയിലെ കഴിവുകളും സാങ്കേതിക പരിജ്ഞാനവും വികസിപ്പിക്കാൻ സാധിക്കുന്നതോടൊപ്പം അന്താരാഷ്ട്ര നിലവാരമുള്ള ഗവേഷണ പ്രവർത്തനങ്ങളിൽ പങ്കാളിയാകുവാനും അവസരം ലഭിക്കും. സെപ്തംബർ 17 വരെ ഓൺലൈനിൽ അപേക്ഷിക്കാം.


ഗവേഷണ വിഷയങ്ങൾ

എർത്ത് ഓഷ്യൻ, അറ്റ്മോസ്ഫെറിക് ആൻഡ് പ്ലാനറ്ററി സയൻസസ്, ആസ്ട്രോണമി, ആസ്ട്രോഫിസിക്സ്, ന്യൂക്ലിയർ ഫിസിക്സ്, പ്ലാസ്മ ഫിസിക്സ്, ആറ്റോമിക് & മോളിക്യൂലാർ ഫിസിക്സ്, പാർട്ടിക്കിൾ ഫിസിക്സ്, ഓപ്റ്റിക്സ്, സ്പെക്ട്രോസ്കോപ്പി, ക്വാണ്ടം ഇൻഫോമാറ്റിക്സ്, തിയററ്റിക്കൽ ഫിസിക്സ്, കണ്ടൻസ്ഡ് മാറ്റർ ഫിസിക്സ്, മെറ്റീരിയൽ ഫിസിക്സ്, എൻവയോൺമെന്റൽ സയൻസസ്, മെഡിക്കൽ ആൻഡ് ഫാർമസിക്യൂട്ടിക്കൽ സയൻസസ്, ബയോകെമിസ്ട്രി, ബയോഫിസിക്സ്, ഇമ്യൂണോളജി, മൈക്രോബയോളജി, ഫിസിയോളജി, ജനറൽ ബയോളജി, ജനെറ്റിക്സ്, മോളിക്യൂലാർ ബയോളജി, ഓർഗാനിക് കെമിക്കൽ സയൻസസ്, ഇൻ ഓർഗാനിക് ആൻഡ് അനലറ്റിക്കൽ കെമിക്കൽ സയൻസസ്, അഗ്രോ ബയോ, ഫുഡ്, ലതർ ആൻഡ് ടെക്സ്റ്റൈൽ ടെക്നോളജി, എയർ നോട്ടിക്കൽ, സിവിൽ, മെക്കാനിക്കൽ, കെമിക്കൽ, മെറ്റലർജിക്കൽ എൻജിനിയറിങ് സയൻസസ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്ററേഷൻ, കമ്പ്യൂട്ടർ സയൻസ് എൻജിനിയറിങ്, മാത്തമാറ്റിക്കൽ സയൻസസ്, സയൻസ് ആൻഡ് ടെക്നോളജി സ്റ്റഡീസ് (ആർ & ഡി മാനേജ്മെന്റ്‌ ആൻഡ് പ്ലാനിങ്), മാൻ പവർ പ്ലാനിങ്, ട്രാൻസ് ഡിസിപ്ലിനറി റിസർച്ച്.


യോഗ്യത

അംഗീകൃത സർവകലാശാലയിൽനിന്ന്‌ 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ എംഎസ്‌സി/ ബിടെക്/ തത്തുല്യം ബിരുദം. രണ്ടുവർഷത്തെ ഗവേഷണ പരിചയം, അംഗീകൃത സയൻസ് ജേർണലുകളിൽ ഒരു പ്രസിദ്ധീകരണം എന്നിവയും വേണം. അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ എൻജിനിയറിങ് ബിരുദവും രണ്ടുവർഷത്തെ ഗവേഷണ പരിചയവും. 60 ശതമാനം മാർക്കോടെ എംടെക്/ തത്തുല്യം ബിരുദമുളളവർക്കും അർഹതയുണ്ട്. 55 ശതമാനം മാർക്കോടെ ബിഫാം/ബിവിഎസ്‌സി/ബിഎസ്‌സി (അഗ്രി)/ തത്തുല്യം ബിരുദവും മൂന്നുവർഷത്തെ ഗവേഷണ പരിചയവും ഒരു പ്രസിദ്ധീകരണവുമുള്ളവർ/ ഒരു വർഷത്തെ ഇന്റേൺഷിപ്പും 60 ശതമാനം മാർക്കോടുംകൂടി എംബിബിഎസ്/ബിഡിഎസ് ബിരുദം/ഒരുവർഷത്തെ ഗവേഷണ പരിചയവും ഒരു പ്രസിദ്ധീകരണവും 55 ശതമാനം മാർക്കുമുള്ള എംഫാം/എംവിഎസ്‌സി/ എംഎസ്‌സി (അഗ്രി) ബിരുമുള്ളവർക്കും അപേക്ഷിക്കാം. എംഡി/എംഎസ്/എംഡിഎസ് ബിരുദം ലഭിച്ചവരോ ഇതിനായി പ്രബന്ധങ്ങൾ സമർപ്പിച്ചവരോ അർഹരല്ല. പ്രായം 17–9–2026 തീയതി കണക്കാക്കി പരമാവധി 32 വയസ്സ്. പിന്നാക്കക്കാർക്ക് മൂന്നുവർഷത്തേയും വനിതകൾ/പട്ടിക വിഭാഗം/ ഭിന്നശേഷി വിഭാഗക്കാർക്ക് അഞ്ചുവർഷത്തേയും ഇളവ് ലഭിക്കും.


പ്രതിമാസം 42,000 രൂപ ഫെലോഷിപ്

​അക്കാദമിക് മികവ്, ഗവേഷണ പ്രസിദ്ധീകരണങ്ങൾ, ഗവേഷണ പരിചയം തുടങ്ങിയവ പരിഗണിച്ച് സിഎസ്ഐആർ അപേക്ഷകരുടെ ഷോർട്ട് ലിസ്റ്റ് തയ്യാറാക്കും. തുടർന്ന് അഭിമുഖത്തിന് വിളിക്കും. ഫെലോഷിപ് കാലയളവ് സാധാരണയായി രണ്ടുവർഷമാണ്. ഗവേഷണ മികവ് വിലയിരുത്തി കാലയളവ് ഒരു വർഷംകൂടി വർധിപ്പിക്കുവാനും സാധ്യതയുണ്ട്. പ്രതിമാസം 42,000 രൂപ ഫെലോഷിപ് തുകയായി ലഭിക്കും. കണ്ടിജന്റ്‌ ഗ്രാന്റായി വർഷത്തിൽ 20,000 രൂപയും. താമസ സൗകര്യം/ എച്ച്ആർഎ അനുവദിക്കും. അപേക്ഷാ ഫീസ് ഇല്ല. വിവരങ്ങൾക്ക്: www.csirhrdg.res.in, https://srfra.csirhrdg.res.in, www.srfra.csirhrdg.res.in.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home