ad
Deshabhimani

വ്യോമസേനയിൽ 
അഗ്നിവീർവായു, എയർമെൻ

Indian airforce
വെബ് ഡെസ്ക്

Published on Jan 20, 2026, 08:23 PM | 1 min read

ഇന്ത്യൻ വ്യോമസേന അഗ്നിവീർവായു, എയർമെൻ ഗ്രൂപ്പ് വൈ ( മെഡിക്കൽ അസിസ്‌റ്റന്റ്‌) തസ്തികകളിലേക്ക്‌ നിയമന വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഇരു റിക്രൂട്ട്‌മെന്റുകൾക്കും ഫെബ്രുവരി 01 വരെ അപേക്ഷിക്കാം. മാർച്ച് 30, 31 തീയതികളിലായിരിക്കും പരീക്ഷ. തസ്തികകളും യോഗ്യതകളും: അഗ്നിവീർവായു (അഗ്നിവീർവായു ഇൻടേക്ക്‌ 01/2027): യോഗ്യത: 12-ാം ക്ലാസ് (സയൻസ്/മറ്റ് വിഷയങ്ങൾ), മൂന്നുവർഷത്തെ എൻജിനിയറിങ് ഡിപ്ലോമ അല്ലെങ്കിൽ 2 വർഷത്തെ വൊക്കേഷണൽ കോഴ്സ്. എല്ലാത്തിലും കുറഞ്ഞത് 50% മാർക്കും ഇംഗ്ലീഷിന് 50% മാർക്കും നിർബന്ധം. പ്രായപരിധി: 01–-01–-2006 നും 01-–07-–2009 നും ഇടയിൽ ജനിച്ചവരായിരിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും: agnipathvayu.cdac.in കാണുക. എയർമെൻ ഗ്രൂപ്പ് വൈ (മെഡിക്കൽ അസിസ്‌റ്റന്റ്‌): യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നിവയോടെ പ്ലസ് ടു (50% മാർക്ക്) അല്ലെങ്കിൽ ഫാർമസിയിൽ ഡിപ്ലോമ/ബിഎസ്‌സി (50% മാർക്ക്). പ്രായപരിധി: പ്ലസ് ടുക്കാർ 01-–01–-2006 നും 01-–01–-2010 നും ഇടയിൽ ജനിച്ചവരായിരിക്കണം. ഫാർമസി യോഗ്യതയുള്ളവർക്ക് (അവിവാഹിതർ) 2003-–08 കാലയളവും ബാധകമാണ്. അപേക്ഷിക്കേണ്ട വെബ്സൈറ്റ്: airmenselection.cdac.in അപേക്ഷാ ഫീസ്: ഇരുവിഭാഗങ്ങൾക്കും 550 രൂപയും ജിഎസ്ടിയുമാണ് ( ഏകദേശം 649രൂപ) പരീക്ഷാ ഫീസായി അടയ്ക്കേണ്ടത്. തെരഞ്ഞെടുപ്പ് രീതി: ഓൺലൈൻ എഴുത്തുപരീക്ഷ, കായികക്ഷമതാ പരിശോധന (പിഎഫ്‌ടി), മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home