ആർബിഐ: 650 അസിസ്റ്റന്റ്

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ ഓഫീസുകളിലായി 650 അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ ഏത് പൗരനും അപേക്ഷിക്കാം. എന്നാൽ ഒരു ഓഫീസിലേക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. യോഗ്യത:കുറഞ്ഞത് 50% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം (എസ്‌സി/എസ്‌ടി/പിഡബ്ല്യുബിഡി വിഭാഗക്കാർക്ക് പാസ് ക്ലാസ് മതി) കൂടാതെ പിസിയിൽ വേഡ് പ്രോസസിങ്ങിൽ അറിവും. പ്രായപരിധി: 01/02/2026 തീയതി പ്രകാരം 20- – 28- വയസ് (02/02/1998-നും 01/02/2006-നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം). സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും. അപേക്ഷാ ഫീസ്450 രൂപ. എസ്‌സി/എസ്‌ടി/പിഡബ്ല്യുബിഡി/ഇഎക്‌സ്‌എസ് 50 രൂപ. തെരഞ്ഞെടുപ്പ് രീതി: പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, ഭാഷാ പ്രാവീണ്യ പരീക്ഷ (എൽപിടി) എന്നിവ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ് . പ്രിലിമിനറി പരീക്ഷ: ഏപ്രിൽ 11നും മെയിൻ പരീക്ഷ ജൂൺ 07നും ആയിരിക്കും. അഭിമുഖം ഉണ്ടായിരിക്കുന്നതല്ല. കേരളത്തിൽ 9 പ്രിലിമിനറി പരീക്ഷാ കേന്ദ്രങ്ങളും (കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ, കവരത്തി (ലക്ഷദ്വീപ്)) 6 മെയിൻ പരീക്ഷാ കേന്ദ്രങ്ങളുമുണ്ട് (കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ, വരത്തി (ലക്ഷദ്വീപ്)). അപേക്ഷിക്കുന്ന ഓഫീസിനുകീഴിലുള്ള പരീക്ഷാ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 08 . വെബ്സൈറ്റ്www.rbi.org.in.










0 comments