ad
Deshabhimani

എൻഐസിയിൽ 376 ഒഴിവ്‌

കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിൽ (NIC) സയന്റിഫിക്/ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
വെബ് ഡെസ്ക്

Published on Sep 03, 2026, 12:52 PM | 1 min read

കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിൽ (NIC) സയന്റിഫിക്/ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സയന്റിഫിക്/ടെക്നിക്കൽ അസിസ്റ്റന്റ്- എ (Group-B) തസ്തികയിൽ ആകെ 376 ഒഴിവുണ്ട്‌. ഇന്ത്യയിലുടനീളമുള്ള എൻഐസി ഓഫീസുകളിൽ (ആവശ്യാനുസരണം ഇന്ത്യയ്ക്ക് പുറത്തും) ആയിരിക്കും നിയമനം. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. കംപ്യൂട്ടർ സയൻസ്, ഐടി, ഇലക്ട്രോണിക്സ്, ഡാറ്റാ സയൻസ് തുടങ്ങിയ വിഷയങ്ങളിൽ MSc/ MS / MCA / BE/ BTech ബിരുദം ആണ്‌ യോഗ്യത. സാധുതയുള്ള ഗേറ്റ് (GATE 2024/2025/2026) സ്കോർ ഉണ്ടായിരിക്കണം. പ്രായപരിധി: ഉയർന്ന പ്രായപരിധി 30. നിയമാനുസൃത ഇളവ് ലഭിക്കും. സ്കോറിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് വഴിയാണ്‌ തിരഞ്ഞെടുപ്പ്‌. 800 രൂപയാണ്‌ അപേക്ഷാഫീസ്. വനിതകൾക്കും എസ്‌സി/എസ്ടി/ഭിന്നശേഷിക്കാർക്കും ഫീസ് ഇല്ല. recruitment.nic.in വഴി അപേക്ഷിക്കണം. അവസാന തീയതി സെപ്‌തംബർ 30.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home