ad
Deshabhimani

സിബിഎസ്‌ഇയിൽ 124 നോൺ ടീച്ചിങ്‌ സ്‌റ്റാഫ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 11, 2025, 07:05 PM | 2 min read

ഗ്രൂപ്പ് എ, ബി, സി വിഭാഗങ്ങളിലെ 124 നോൺ-ടീച്ചിങ്‌ തസ്തികകളിലേക്ക് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യുക്കേഷൻ (സിബിഎസ്‌ഇ) റിക്രൂട്ട്‌മെന്റ്‌. അസിസ്റ്റന്റ് സെക്രട്ടറി 08 (യോഗ്യത:ബിരുദം), അസിസ്റ്റന്റ് പ്രൊഫസർ & അസിസ്റ്റന്റ് ഡയറക്ടർ (അക്കാദമിക്സ്) 12 (യേഗ്യത: 55% മാർക്കോടെ ബിരുദാനന്തര ബിരുദം), അസിസ്റ്റന്റ് പ്രൊഫസർ & അസിസ്റ്റന്റ് ഡയറക്ടർ (ട്രെയിനിങ്‌) 08 (യോഗ്യത: 55% മാർക്കോടെ ബിരുദാനന്തര ബിരുദം), അസിസ്റ്റന്റ് പ്രൊഫസർ & അസിസ്റ്റന്റ് ഡയറക്ടർ (സ്കിൽ എഡ്യൂക്കേഷൻ) 07 (യോഗ്യത: 55% മാർക്കോടെ ബിരുദാനന്തര ബിരുദം), അക്കൗണ്ട്സ് ഓഫീസർ 02 (യോഗ്യത:സാമ്പത്തികശാസ്ത്രം/കൊമേഴ്‌സ്/അക്കൗണ്ടസ്/ഫിനാൻസ്/ബിസിനസ് സ്റ്റഡീസ്/കോസ്റ്റ് അക്കൗണ്ടിങ്‌ എന്നിവ ഒരു വിഷയമായി ബിരുദം അല്ലെങ്കിൽ ബിരുദവും അക്കൗണ്ട്/ഓഡിറ്റ് സർവീസസ്/കേന്ദ്ര/സംസ്ഥാന സർക്കാരിന്റെ വകുപ്പ് നടത്തുന്ന എസ്എഎസ്/ജെഎഒ(സി) പരീക്ഷ അല്ലെങ്കിൽ സാമ്പത്തികശാസ്ത്രം/കൊമേഴ്‌സ്/അക്കൗണ്ടസ്/ഫിനാൻസ്/ബിസിനസ് സ്റ്റഡീസ്/കോസ്റ്റ് അക്കൗണ്ടിങ്‌ എന്നിവ ഒരു വിഷയമായി ബിരുദം. അല്ലെങ്കിൽ എംബിഎ (ഫിനാൻസ്)/ചാർട്ടേഡ് അക്കൗണ്ടന്റ്/ഐസിഡബ്ല്യുഎ.), സൂപ്രണ്ട് 27 (യോഗ്യത: ബിരുദം), ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ 09 (യോഗ്യത: ബിരുദതലത്തിൽ ഇംഗ്ലീഷ് നിർബന്ധിത വിഷയമായോ പരീക്ഷാ മാധ്യമമായോ ഹിന്ദിയിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദാനന്തര ബിരുദം. അല്ലെങ്കിൽ ബിരുദതലത്തിൽ ഹിന്ദി നിർബന്ധിത അല്ലെങ്കിൽ ഐച്ഛിക വിഷയമായോ പരീക്ഷാ മാധ്യമമായോ ഇംഗ്ലീഷിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദാനന്തര ബിരുദം), ജൂനിയർ അക്കൗണ്ടന്റ് 16 (യോഗ്യത: അംഗീകൃത ബോർഡ്/ യൂണിവേഴ്സിറ്റി/ സ്ഥാപനം എന്നിവയിൽ നിന്ന് അക്കൗണ്ടൻസി/ ബിസിനസ് സ്റ്റഡീസ്/ ഇക്കണോമിക്സ്/ കൊമേഴ്‌സ്/ എന്റർപ്രണർഷിപ്പ്/ ഫിനാൻസ്/ ബിസിനസ് അഡ്മിനിസ്ട്രേഷൻ/ ടാക്സേഷൻ/ കോസ്റ്റ് അക്കൗണ്ടിങ്‌ എന്നിവ ഒരു വിഷയമായി പഠിച്ച് പ്ലസ്‌ ടു. കൂടാതെ കംപ്യൂട്ടറിൽ ഇംഗ്ലീഷിൽ മിനിറ്റിൽ 35 വാക്കുകൾ അല്ലെങ്കിൽ ഹിന്ദിയിൽ മിനിറ്റിൽ മിനിറ്റിൽ 30 വാക്കുകൾ ടൈപ്പിങ്‌ വേഗത), ജൂനിയർ അസിസ്റ്റന്റ് 35 (യോഗ്യത: പ്ലസ്‌ ടു) എന്നിങ്ങനെയാണ്‌ അവസരം. പ്രായപരിധി: അസിസ്റ്റന്റ് സെക്രട്ടറി, അക്കൗണ്ട്സ് ഓഫീസർ: 35 വയസ്‌. അസിസ്റ്റന്റ് പ്രൊഫസർ & അസിസ്റ്റന്റ് ഡയറക്ടർ, സൂപ്രണ്ട്, ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ: 30 വയസ്‌. ജൂനിയർ അക്കൗണ്ടന്റ്, ജൂനിയർ അസിസ്റ്റന്റ്: 27 വയസ്‌. നിയമാനുസൃത ഇളവ്‌ ലഭിക്കും. അപേക്ഷാഫീസ്‌: ഗ്രൂപ്പ്- എ 1750 രൂപ, ഗ്രൂപ്പ്- ബി, സി തസ്തികകൾക്ക്‌ 1050 രൂപ. എസ്‌സി/ എസ്ടി/ പിഡബ്ല്യുബിഡി/ മുൻ സൈനികർ/ സ്ത്രീകൾ എന്നിവർക്ക് എല്ലാ വിഭാഗത്തിനും 250 രൂപ. അഖിലേന്ത്യാ മത്സര പരീക്ഷ (സിബിഎസ്‌ഇ ഡയറക്ട് റിക്രൂട്ട്മെന്റ് ക്വാട്ട പരീക്ഷ 2026 – ഡിആർക്യു 2026), എഴുത്തുപരീക്ഷ (സിബിഇ), സ്കിൽ ടെസ്റ്റ്/അഭിമുഖം, ഡോക്യുമെന്റ് വെരിഫിക്കേഷനും മെഡിക്കൽ പരിശോധനയും എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌. സിബിഎസ്ഇയുടെ ഔദ്യോഗിക റിക്രൂട്ട്മെന്റ് പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ഡിസംബർ 22. അപേക്ഷിക്കാനുള്ള ലിങ്ക്‌: https://examinationservices.nic.in/recsys2025/root/Home.aspx?enc=Ei4cajBkK1gZSfgr53ImFSuabJtfdyH7GsL2cij2dPKFqA5XsHH8yMmK+6SEPU/E. വെബ്‌സൈറ്റ്‌: www.cbse.gov.in.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home