ഇപിഎഫ്‌ഒ എപിഎഫ്‌സി, എൻഫോഴ്‌സ്‌മെന്റ് ഓഫീസർ

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ (ഇപിഎഫ്‌ഒ) അസിസ്റ്റന്റ് പ്രോവിഡന്റ് ഫണ്ട് കമീഷണർ (എപിഎഫ്‌സി), എൻഫോഴ്‌സ്‌മെന്റ് ഓഫീസർ/ അക്കൗണ്ട്സ് ഓഫീസർ തസ്തികകളിലെ നിയമനത്തിന് യുപിഎസ്‌സി ഹ്രസ്വ വിജ്ഞാപനം പുറത്തിറക്കി. എൻഫോഴ്‌സ്‌മെന്റ് ഓഫീസർ/ അക്കൗണ്ട്സ് ഓഫീസർ 156 അസിസ്റ്റന്റ് പ്രോവിഡന്റ് ഫണ്ട് കമീഷണർ 74 എന്നിങ്ങനെയാണ് അവസരം. യോഗ്യത: ബാച്ചിലേഴ്സ് ബിരുദം. പ്രായപരിധി: എൻഫോഴ്‌സ്‌മെന്റ് ഓഫീസർ/ അക്കൗണ്ട്സ് ഓഫീസർ : 30 വയസ്. അസിസ്റ്റന്റ് പ്രോവിഡന്റ് ഫണ്ട് കമീഷണർ : 35 വയസ്. നിയമാനുസൃത ഇളവ് ലഭിക്കും. ഓൺലൈനായി അപേക്ഷിക്കാനുള്ള വിൻഡോ www.upsconline.nic.inൽ 29 മുതൽ ലഭ്യമാകും. ആഗസ്‌ത് 18 വരെ അപേക്ഷിക്കാം. ഇതിനുപുറമെ എക്സിക്യൂട്ടീവ് എൻജിനിയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ, ജൂനിയർ എൻജിനിയർ, അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ, ഓഡിറ്റർ തുടങ്ങിയ തസ്തികകളിലായി 111 ഉം വിജിലൻസ് അസിസ്റ്റന്റ് തസ്തികകളിൽ 17ഉം ഒഴിവ് വേറെയുണ്ട്. യോഗ്യതയുൾപ്പെടെയുള്ള വിശദവിവരങ്ങൾക്ക് https://www.epfindia.gov.in/site_en/index.php കാണുക










0 comments