ആർമിയിൽ 220 വനിതാ നഴ്‌സ്

ആംഡ് ഫോഴ്‌സ് മെഡിക്കൽ സർവീസസിന് കീഴിലുള്ള മെഡിക്കൽ കോളേജുകളിലെ 2025 വർഷത്തെ നഴ്സിങ് ബിരുദ കോഴ്സുകളിലേക്ക് ഇന്ത്യൻ ആർമി പ്രവേശന വിജ്ഞാപനം പുറപ്പെടുവിച്ചു. വിവിധ കോളേജുകളിലായി 220 സീറ്റുകളിൽ അവസരമുണ്ട്.
നാഷണൽ ടെസ്റ്റിങ് എജൻസിയുടെ നീറ്റ് (യുജി -2025) സ്കോർ അടിസ്ഥാനമാക്കിയാണ് പ്രവേശനം. കോഴ്‌സ് വിജ യകരമായി പൂർത്തിയാക്കുന്നവരെ ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിൽ കമീഷൻഡ് റാങ്കിൽ നഴ്‌സുമാരായി നിയമിക്കും.
കോളേജുകളും ഒഴിവുള്ള സീറ്റും: ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ് (പുണെ) 40. കമാൻഡ് ഹോസ്പിറ്റൽ ഈസ്റ്റേൺ കമാൻഡ് (കൊൽക്കത്ത)- 30
ഹോസ്പിറ്റൽ ഷിപ്പ്- ഐഎൻഎസ് അശ്വിനി (മുംബൈ) -40, കമാൻഡ് ഹോസ്പിറ്റൽ സെൻട്രൽ കമാൻഡ് (ലഖ്‌നൗ) -40, കമാൻഡ് ഹോസ്പിറ്റൽ എയർഫോഴ്‌സ് (ബംഗളൂരു) 40. ആർമി ഹോസ്പിറ്റൽ റിസർച്ച് ആൻഡ് റെഫറൽ (ഡൽഹി)- 30.
യോഗ്യത: 50 ശതമാനത്തിൽ കുറയാതെ ഫിസിക്സ്, കെമിസ്‌ട്രി, ബയോളജി (ബോട്ടണി ആൻഡ് സുവോളജി) ഇംഗ്ലീഷ് എന്നിവയുൾപ്പെട്ട പ്ലസ്‌ടു ജയം/തത്തുല്യം. അപേക്ഷകർ അവിവാഹിതരായിരിക്കണം. വിവാഹബന്ധം വേർപെടുത്തിയവർക്കും നിയമപരമായി പിരിഞ്ഞവർക്കും ബാധ്യതയില്ലാത്ത വിധവകൾക്കും അപേക്ഷിക്കാം.
ശാരീരിക ക്ഷമത: കുറഞ്ഞത് 152 സെന്റി മീറ്റർ ഉയരവും ആനുപാതിക തൂക്കവും. ശാരീരിക ക്ഷമത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം കാണുക.
പ്രായം: 2000 ഒക്ടോബർ ഒന്നിനും 2008 സെപ്റ്റംബർ 30-നും ഇടയിൽ ജനിച്ചവരാകണം (രണ്ട് തീയതികളും ഉൾപ്പെടെ).
തിരഞ്ഞെടുപ്പ്: നീറ്റ് (യുജി) -2025 സ്റ്റോർ അടിസ്ഥാനമാക്കി സ്ക്രീനിങ് ചെയ്യപ്പെടുന്നവർക്ക് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (ജനറൽ ഇന്റലിജൻസ് & ജനറൽ ഇംഗ്ലീഷ്), സൈക്കോളജിക്കൽ അസസ്മെന്റ് ടെസ്റ്റ്, അഭിമുഖം, മെഡിക്കൽ പരിശോധന എന്നിവ നടത്തിയാകും അന്തിമ തിരഞ്ഞെടുപ്പ്.
അപേക്ഷാ ഫീസ്: 200 രൂപ. എസ്‌സി, എസ്‌ടി വിഭാഗത്തിന് ഫീസില്ല. നീറ്റ് പരീക്ഷാഫലം പ്ര സിദ്ധീകരിക്കുന്ന മുറയ്ക്ക് ഓൺലൈനായി അപേക്ഷിക്കാം.
വിശദവിവരങ്ങൾ www. joinindianarmy.nic.in ൽ ലഭിക്കും.









0 comments