ad
Deshabhimani

യുപിഎസ്‌സി വിജ്ഞാപനം എൻഡിഎ II, സിഡിഎസ്‌ II പരീക്ഷ

യുപിഎസ്സി അപേക്ഷ ക്ഷണിച്ചു
വെബ് ഡെസ്ക്

Published on Jun 04, 2025, 02:25 PM | 2 min read

സിഡിഎസ്‌ II

ബിരുദത്തിനുശേഷം സായുധസേനകളില്‍ ഓഫീസറാകാന്‍ അവസരമൊരുക്കുന്ന കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് എക്‌സാമിനേഷന്‌ II യൂണിയൻ പബ്ലിക് സർവീസ് കമീഷൻ (യുപിഎസ്‌സി) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 453 തസ്തികകളിലാണ്‌ നിയമനം. ഏതെങ്കിലും ബിരുദം, ബിടെക്/ബിഇ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. ഇന്ത്യൻ മിലിട്ടറി അക്കാദമി, ഡെറാഡൂൺ – 2026 ജൂലൈയിൽ ആരംഭിക്കുന്ന 161-ാമത് (DE) കോഴ്‌സ് [എൻ‌സി‌സി `സി' സർട്ടിഫിക്കറ്റ് (ആർമി വിങ്‌) ഹോൾഡർമാർക്ക് സംവരണം ചെയ്തിരിക്കുന്ന 13 ഒഴിവുകൾ ഉൾപ്പെടെ] 100, ഇന്ത്യൻ നേവൽ അക്കാദമി, ഏഴിമല –- 2026 ജൂലൈ കോഴ്‌സ് എക്സിക്യൂട്ടീവ് ബ്രാഞ്ച് (ജനറൽ സർവീസ്)/ഹൈഡ്രോ [എൻസിസി 'സി' സർട്ടിഫിക്കറ്റ് (നേവൽ വിങ്‌) ഹോൾഡർമാർക്ക് 06 ഒഴിവ്‌, ഹൈഡ്രോ 02 ഒഴിവ്‌] 26, ഹൈദരാബാദിലെ എയർഫോഴ്‌സ് അക്കാദമി - (പ്രീ-ഫ്ലൈയിങ്‌) –- 2026 ജൂലൈ ബാച്ച്‌. [എൻസിസി സ്പെഷ്യൽ എൻട്രി വഴി എൻസിസി 'സി' സർട്ടിഫിക്കറ്റ് (എയർ വിങ്‌) ഹോൾഡർമാർക്ക് സംവരണംചെയ്തിരിക്കുന്ന 03 ഒഴിവ്‌] 32, ഓഫീസേഴ്‌സ് ട്രെയിനിങ്‌ അക്കാദമി, ചെന്നൈ (മദ്രാസ്) –- 124-ാമത് എസ്‌എസ്‌സി (പുരുഷ) (എൻ‌ടി) (യു‌പി‌എസ്‌സി) കോഴ്‌സ് 2026 ഒക്ടോബർ ബാച്ച്‌ 276, ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമി, ചെന്നൈ (മദ്രാസ്) –- (2026 ഒക്ടോബർ 124-ാമത് എസ്‌എസ്‌സി വനിതാ (എൻ‌ടി) (യു‌പി‌എസ്‌സി) കോഴ്‌സ്) 19. യോഗ്യത: ചെന്നൈ ഐഎംഎ, ഓഫീസേഴ്‌സ് ട്രെയിനിങ്‌ അക്കാദമി — അംഗീകൃത സർവകലാശാലാ ബിരുദം അല്ലെങ്കിൽ തത്തുല്യം. ഇന്ത്യൻ നേവൽ അക്കാദമി: അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ എൻജിനിയറിങ്‌ ബിരുദം. എയർഫോഴ്‌സ് അക്കാദമി: അംഗീകൃത സർവകലാശാലാ ബിരുദം (10+2 തലത്തിൽ ഫിസിക്സും മാത്തമാറ്റിക്സും പഠിച്ച്) അല്ലെങ്കിൽ എൻജിനിയറിങ്‌ ബിരുദം. ആർമി/നാവികസേന/വ്യോമസേന സ്തികകളിലേക്ക് ഫസ്റ്റ് ചോയ്‌സ് ലഭിച്ച ബിരുദധാരികൾ എസ്എസ്ബിയിൽ എസ്എസ്ബി അഭിമുഖം ആരംഭിക്കുന്ന തീയതിയിൽ ബിരുദ/പ്രൊവിഷണൽ സർട്ടിഫിക്കറ്റുകളുടെ തെളിവ് സമർപ്പിക്കണം. അപേക്ഷ ഫീസ് : 200 രൂപ. സ്ത്രീകൾ/എസ്‌സി/എസ്ടി വിഭാഗത്തിന്‌ ഫീസില്ല. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി : ജൂൺ 17. യോഗ്യത, പ്രായപരിധി എന്നിവയടക്കമുള്ള വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.upsconline.nic.in കാണുക.


എൻഡിഎ II കര–നാവിക–വ്യോമ സേനകളിൽ കമീഷൻഡ് ഓഫിസർമാരായി സേവനം അനുഷ്‌ഠിക്കാൻ പരിശീലനം നൽകുന്ന എൻഡിഎ II (നാഷണൽ ഡിഫൻസ് അക്കാദമി & നേവൽ അക്കാദമി എക്സാമിനേഷൻ (II) 2025) പരീക്ഷയ്ക്ക് യുപിഎസ്‌സി വിജ്ഞാപനം പ്രഖ്യാപിച്ചു. കരസേന 208 (സ്ത്രീകൾ 10), നാവികസേന42 (സ്ത്രീകൾ 05 )ന്, വ്യോമസേന ഫ്ലൈയിങ് -92 (സ്ത്രീകൾ 02), ഗ്രൗണ്ട് ഡ്യൂട്ടി (ടെക്) –18 (സ്ത്രീകൾ 02), ഗ്രൗണ്ട് ഡ്യൂട്ടി (നോൺ ടെക്നിക്കൽ) – 10 (സ്ത്രീകൾ 02 ഉൾപ്പെടെ), നാവിക അക്കാദമി ( 36 (സ്ത്രീകൾ 04) എന്നിങ്ങനെയാണ്‌ അവസരം. 406 തസ്തികകളിലാണ്‌ നിയമനം യോഗ്യത: നാഷണൽ ഡിഫൻസ് അക്കാദമി ആർമി വിഭാഗത്തിന് : 10+2 പാറ്റേണിൽ പന്ത്രണ്ടാം ക്ലാസ് ജയം അല്ലെങ്കിൽ തത്തുല്യം. നാഷണൽ ഡിഫൻസ് അക്കാദമിയിലെ വ്യോമസേന, നാവിക വിഭാഗങ്ങൾക്കും ഇന്ത്യൻ നാവിക അക്കാദമിയിലെ 10+2 കേഡറ്റ് എൻട്രി സ്കീമിനും : സ്കൂൾ വിദ്യാഭ്യാസത്തിന്റെ 10+2 പാറ്റേണിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയുമായി പന്ത്രണ്ടാം ക്ലാസ് ജയം അല്ലെങ്കിൽ തത്തുല്യം. 2007 ജനുവരി 1- ന് മുമ്പോ 2010 ജനുവരി 1- ന് ശേഷമോ ജനിച്ച അവിവാഹിതർക്ക്‌ അപേക്ഷിക്കാം. അപേക്ഷാ ഫീസ്: 100 രൂപ. സംവരണവിഭാഗത്തിന്‌ ഫീസില്ല. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി : ജൂൺ 17-. വെബ്‌സൈറ്റ്‌: www.upsconline.nic.in.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home