ad
Deshabhimani

ഐഒബിയിൽ അവസരം

ഇന്ത്യൻ ഓവർസീസ് ബാങ്കിൽ (IOB) ജനറലിസ്റ്റ്, സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
വെബ് ഡെസ്ക്

Published on Sep 03, 2026, 12:49 PM | 1 min read

291 ജനറലിസ്റ്റ്, സ്പെഷ്യലിസ്റ്റ് ഓഫീസർ

ഇന്ത്യൻ ഓവർസീസ് ബാങ്കിൽ (IOB) ജനറലിസ്റ്റ്, സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. വിവിധ സ്കെയിലുകളിലായി ആകെ 291 ഒഴിവുണ്ട്‌. ബാങ്കിന്റെ ആവശ്യാനുസരണം തിരഞ്ഞെടുക്കുന്ന ഉദ്യോഗാർഥികൾക്ക് ഇന്ത്യയിലുടനീളം എവിടെ വേണമെങ്കിലും നിയമനം ലഭിക്കാം. യോഗ്യരായ എല്ലാ ഇന്ത്യൻ പ‍ൗരന്മാർക്കും അപേക്ഷിക്കാം. മാനേജർ (ബ്രാഞ്ച് മാനേജ്‌മെന്റ്, ഐടി, ക്രെഡിറ്റ്), സീനിയർ മാനേജ്‌മെന്റ് തസ്തികകളിലേക്ക് അതാത് വിഭാഗങ്ങളനുസരിച്ച് ബിരുദം, ബിഇ/ബിടെക്, എംസിഎ, എംബിഎ (ഫിനാൻസ്), സിഎ, സിഎംഎ എന്നിവയാണ് പ്രധാന വിദ്യാഭ്യാസ യോഗ്യത. ബന്ധപ്പെട്ട തസ്തികകളിൽ നിശ്ചിത വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. പ്രായപരിധി: 22–45. നിയമാനുസൃത ഇളവ്‌ ലഭിക്കും. ഓൺലൈൻ പരീക്ഷ, പേഴ്‌സണൽ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ്, ബംഗളൂരു എന്നിവയാണ് പ്രധാന പരീക്ഷാകേന്ദ്രങ്ങൾ. ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്ക് 1000 രൂപയാണ് അപേക്ഷാഫീസ്. എസ്‌സി/എസ്‌ടി, ഭിന്നശേഷി വിഭാഗക്കാർക്ക് 175 രൂപ (ഇന്റിമേഷൻ ചാർജ് മാത്രം) അടച്ചാൽ മതിയാകും. www.iob.bank.in വഴി അപേക്ഷിക്കണം. അവസാന തീയതി സെപ്‌തംബർ 15.


25 സെക്യൂരിറ്റി ഗാർഡ്‌

ഇന്ത്യൻ ഓവർസീസ് ബാങ്കിൽ (IOB) സെക്യൂരിറ്റി ഗാർഡ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മുൻ സൈനികർക്കും മുൻ അഗ്നിവീറുകൾക്കുമായാണ്‌ ഒഴിവുകൾ സംവരണം ചെയ്തിട്ടുള്ളത്‌. ചെന്നൈ ഉൾപ്പെടെ തമിഴ്‌നാട്ടിലെ ബാങ്കിന്റെ വിവിധ ശാഖകളിലായിരിക്കും നിയമനം. നിശ്ചിത യോഗ്യതയുള്ള ഇന്ത്യൻ പ‍ൗരന്മാർക്ക്‌ അപേക്ഷിക്കാം. തമിഴ് ഭാഷാ പരിജ്ഞാനം നിർബന്ധമാണ്. പത്താം ക്ലാസ് വിജയമാണ്‌ യോഗ്യത. ബിരുദധാരികൾ അപേക്ഷിക്കാൻ അർഹരല്ല. പ്രായപരിധി: 18–26. ഓൺലൈൻ പരീക്ഷ, ലോക്കൽ ലാംഗ്വേജ് ടെസ്റ്റ്, ശാരീരിക ക്ഷമതാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്‌. ഓൺലൈൻ പരീക്ഷാ കേന്ദ്രങ്ങൾ പിന്നീട് അറിയിക്കും. കായികക്ഷമതാ പരീക്ഷ ചെന്നൈയിൽ നടക്കും. അപേക്ഷാ ഫീസ് ഇല്ല. www.iob.bank.in വഴിയാണ്‌ അപേക്ഷിക്കേണ്ടത്‌. അവസാന തീയതി സെപ്‌തംബർ 14.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home