പിഒ/മാനേജ്‌മെന്റ് ട്രെയിനി

പ്രൊബേഷണറി ഓഫീസേർസ്/മാനേജ്‌മെന്റ് ട്രെയിനീസ് ഒഴിവുകളിലേക്കുള്ള നിയമനത്തിന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷന്‍ (ഐബിപിഎസ്) വിജ്ഞാപനം. 11 ബാങ്കുകളിലായി 5208ൽപ്പരം ഒഴിവുകളുണ്ട്. ബാങ്ക് ഓഫ് ബറോഡ 1000, ബാങ്ക് ഓഫ് ഇന്ത്യ 700, ബാങ്ക് ഓഫ് മഹാരാഷ്ട്ര 1000, കനറാ ബാങ്ക് 1000, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 500, ഇന്ത്യൻ ഓവർസീസ് ബാങ്ക് 450, പഞ്ചാബ് നാഷണൽ ബാങ്ക് 200, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് 358 എന്നിങ്ങനെയാണ് അവസരം. ഇന്ത്യൻ ബാങ്ക്, യൂക്കോ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവിടങ്ങളിലെ ഒഴിവുകളുടെ എണ്ണം റിപ്പോർട്ട് ചെയ്‌തിട്ടില്ല. യോഗ്യത: അംഗീകൃത സർവകലാശാല ബിരുദം അല്ലെങ്കിൽ കേന്ദ്രസർക്കാർ അംഗീകരിച്ച തത്തുല്യ യോഗ്യത. പ്രായപരിധി : 20 –- 30 വയസ്.നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷ ഫീസ്: 850 രൂപ, എസ്‌സി/എസ്ടി/പിഡബ്ല്യുഡി : 175 രൂപ. പ്രിലിമിനറി എക്‌സാമിനേഷൻ, മെയിൻ എക്‌സാമിനേഷൻ, പേഴ്‌സണാലിറ്റി ടെസ്‌റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പ്രിലിമിനറി പരീക്ഷ ആഗസ്‌തിലും മെയിൻ പരീക്ഷ ഒക്ടോബറിലും പേഴ്‌സണാലിറ്റി ടെസ്‌റ്റ് നവംബർ/ഡിസംബർ മാസങ്ങളിൽ നടക്കും. കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ പ്രിലിമിനറി പരീക്ഷാകേന്ദ്രങ്ങളും ആലപ്പുഴ, എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ മെയിൻ പരീക്ഷാകേന്ദ്രങ്ങളുമുണ്ട്. തെറ്റായ ഉത്തരത്തിന് നെഗറ്റീവ് മാർക്കുണ്ടാകും. പ്രൊവിഷണൽ അലോട്ട്‌മെന്റ് 2026 ജനുവരി/ഫെബ്രുവരി മാസങ്ങളിൽ നടക്കും. www.ibps.inൽ ജൂലൈ 21 വരെ ഓൺലൈനായി അപേക്ഷിക്കാം.










0 comments