കായികതാരങ്ങൾക്ക് ആർമിയിൽ നിയമനം

ഇന്ത്യൻ ആർമിയിലെ ഹവിൽദാർ, നായ്ബ് സുബേദാർ തസ്തികകളിലേക്കുള്ള കായികതാരങ്ങളുടെ തൊരഞ്ഞെടുപ്പിന് അപേക്ഷിക്കാം. വിവിധ കായികയിനങ്ങളിലെ മികവ് പരിഗണിക്കും. അപേക്ഷകർ അവിവാഹിതരായിരിക്കണം. പത്താംക്ലാസാണ് വിദ്യാഭ്യാസ യോഗ്യത. കായികയിനങ്ങൾ: അത്ലറ്റിക്സ് (ട്രാക്ക് ആൻഡ് ഫീൽഡ്), ആർച്ചറി, ബാസ്സറ്റ് ബോൾ, ബോക്സിങ് ഡൈവിങ്, ഫുട്‌ബോൾ, ഫെൻസിങ്, ജിംനാസ്‌റ്റിക്‌സ് ആർട്ടിസ്‌റ്റിക്), ഹോക്കി, ഹാൻഡ് ബോൾ, ജൂഡോ, കയാക്കിങ് ആൻഡ് കനോയിങ്, കബഡി, കരാട്ടെ, സ്വിമ്മിങ്, സെയിലിങ്, ഷൂട്ടിങ്, തെയ് ക്വാ ൻ ഡോ, വോളിബോൾ, വുഷി (സാൻഷൗ), വെയ്റ്റ് ലിഫ്റ്റിങ്, റസലിങ്. മേൽപ്പറഞ്ഞവ കൂടാതെ മികച്ച പ്രകടനം നടത്തിയവരാണെങ്കിൽ മറ്റിനങ്ങളും പരിഗണിക്കും. കായികയോഗ്യത: 2023 ഒക്ടോബർ ഒന്നിനും അതിനുശേഷവും അന്തർദേശീയ ചാംപ്യൻഷിപ്പിലോ ജൂനിയർ/ സീനിയർ ദേശീയ ചാംപ്യൻഷിപ്പിലോ ഇന്ത്യ/ യൂത്ത് ഗെയിംസിലോ ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസിലോ ഉള്ള നേട്ടമാണ് പരിഗണിക്കുക. യോഗ്യത: പത്താം ക്ലാസ്. പ്രായം: അപേക്ഷകർ 2001 മാർച്ച് 31-നും 2008 ഏപ്രിൽ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ). ശാരീരികയോഗ്യത: കേരളം ഉൾപ്പെടെ തെക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ള പുരുഷന്മാർക്ക് കുറഞ്ഞത് 166 സെന്റീമീറ്റർ ഉയരം ഉണ്ടായിരിക്കണം. പ്രായത്തിനും ഉയര ത്തിനും അനുസരിച്ച് തൂക്കവും ഉണ്ടായിരിക്കണം. വനിതകൾക്ക് കുറഞ്ഞത് 162 സെന്റീമീറ്റർ ഉയരം വേണം. അപേക്ഷാഫോം എ4 സൈസിൽ പ്രിന്റെടുത്ത് പൂരിപ്പിച്ച്, വിജ്ഞാപനത്തിൽ നിർദേശിച്ചിരിക്കുന്ന രേഖകൾ സഹിതം അയയ്ക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 15. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനവും അപേക്ഷാ ഫോമും https://joinindianarmy.nic. in എന്ന വെബ്സൈറ്റിൽ ലഭിക്കും.







0 comments