കേന്ദ്ര സാഹിത്യ അക്കാദമിയിൽ 29 ഒഴിവ്

കേന്ദ്ര സാഹിത്യ അക്കാദമിയിൽ വിവിധ തസ്തികകളിൽ നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി സെക്രട്ടറി, അസിസ്റ്റന്റ് എഡിറ്റർ, ജൂനിയർ ക്ലർക്ക്, മൾട്ടി-ടാസ്‌കിങ് സ്റ്റാഫ് എന്നിവ ഉൾപ്പെടെ ആകെ 29 ഒഴിവുണ്ട്. ന്യൂഡൽഹി (ഹെഡ് ഓഫീസ്), മുംബൈ, കൊൽക്കത്ത, ബംഗളൂരു (റീജണൽ ഓഫീസുകൾ), ചെന്നൈ (സബ് ഓഫീസ്) എന്നിവിടങ്ങളിലായിരിക്കും നിയമനം. യോഗ്യരായ ഇന്ത്യൻ പൗരന്മാർക്ക് അപേക്ഷിക്കാം. തസ്തികകൾക്ക് അനുസരിച്ച് പത്താം ക്ലാസ്, ഡ്രൈവിങ് ലൈസൻസ്, ബിരുദം, ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യതകൾ എന്നിങ്ങനെയാണ് യോഗ്യത. തസ്തികകൾക്കനുസരിച്ച് എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ്/ട്രേഡ് ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. അപേക്ഷാ ഫീസിനെക്കുറിച്ചുള്ള വിശദവിവരങ്ങൾക്ക് ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കുക. sahitya-akademi.gov.in വഴി അപേക്ഷിക്കണം. അവസാന തീയതി സെപ്‌തംബർ 21.










0 comments